Wednesday, 22 March 2017

മികവ് പ്രദര്‍ശനം





മികവ് പ്രദര്‍ശനം പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി ആര്‍ ഭട്ട് വീക്ഷിക്കുന്നു






ഉന്നത വിജയം കൈവരിച്ചവര്‍











സ്ക്കൂള്‍ വികസന കരട് രേഖ

AIDED JUNIOR BASIC SCHOOL YELKANA
ARIYAPPADY PO KASARAGOD





കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം മികവിന്റെ പാതയിലാണ്.നാടിനും ,നാളേയ്ക്കും വേണ്ട വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളിലാണ് സാധ്യമാവുക എന്ന തിരിച്ചറിവിലേക്ക് കേരളീയ പൊതുസമൂഹം ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു. പൊതു വിദ്യാലയങ്ങള്‍ നാടിന്റെ പൊതുസ്വത്താണെന്നും പൊതുസ്വത്ത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും തിരിച്ചറിഞ്ഞു കഴിഞ്ഞ ദേശങ്ങളില്‍ വികസനത്തിന്റെ ,സാംസ്ക്കാരിക മുന്നേറ്റത്തിന്റെ, പുതിയ ചലനങ്ങള്‍ ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട് .നമ്മുടെ സ്ക്കൂളും മുന്നേറാനുള്ള കഠിന പരിശ്രമത്തിലാണ്.നാട്ടിലെ ഓരോ കുട്ടിയും നാട്ടു വിദ്യാലയത്തിലേക്ക് എന്ന മുദ്രാവാക്യത്തോടെ എ .ജെ ബി എസ് ഏല്‍ക്കാനയും തയ്യാറെടുക്കുകയാണ് .നിങ്ങളുടെ ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി ഈ വികസന രേഖ പൊതുജനസമക്ഷം സമര്‍പ്പുിക്കുന്നു.

എന്ന്
ഹെഡ് മിസ്ട്രസ് ,പി.ടി.എ, മാനേജര്‍



അക്കാദമികം
ഉപമേഖല : ഭാഷാ പഠനം
പ്രവര്‍ത്തനം: ഭാഷോല്‍സവം
കുട്ടികളുടെ മാതൃഭാഷ നിലവാരം ഉയര്‍ത്തല്‍.
സര്‍ഗാത്മക രചനകളില്‍ കുട്ടികള്‍ക്ക് അവസരം നല്‍കല്‍.
വായനാ സാമഗ്രികളുടെ ശേഖരണവും നിര്‍മ്മാണവും
നടത്തുവാന്‍ ഉദ്ദേശിക്കുന്ന പ്രപര്‍ത്തനങ്ങള്‍.
  • മികച്ച രചനകള്‍ ഒരുക്കല്‍.
പഠന പ്രപര്‍ത്തനത്തിന്റെ ഭാഗമായി ക്ളാസ്സ് മുറികളില്‍ നടക്കേണ്ട രചനാപ്രവര്‍ത്തനങ്ങള്‍ എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടു കൂടി നടത്തല്‍ .ഒരു യൂണിറ്റിലെ സര്‍ഗാത്മക രചനകള്‍ ലിസ്റ്റ് ചെയ്ത് ക്ളാസ്സ് മുറിയില്‍ പ്രയോഗിക്കല്‍, ക്ളാസ്സ് റൂം പതിപ്പ് നിര്‍മിക്കല്‍.
അത് ഡി ടി പി ചെയ്ത് പി ടി എ ,എം പി ടി എ ,പൊതു സമൂഹം ഇവര്‍ക്ക് വായിക്കാനുതകും വിധം തയ്യാറാക്കല്‍.
ചുമതല : വിദ്യാരംഗം കലാസാഹിത്യ വേദി
  • ബാല സഭകള്‍ ശക്തിപ്പെടുത്തല്‍.
ക്ളാസ്സ് മുറിയില്‍ രൂപപ്പെടുന്ന കഥകള്‍ ,കവിതകള്‍,ലേഖനങ്ങള്‍ ഇവ ബാലസഭയില്‍ അവതരിപ്പിക്കല്‍.
ബാലസഭ അജണ്ട മുന്‍കൂട്ടി നിശ്ചയിക്കല്‍.
ബാല സഭ നടത്തിപ്പ് ചുമതല പൂര്‍ണ്ണമായും കുട്ടികള്‍ക്ക് നല്‍കല്‍.
വായനാ സാമഗ്രികള്‍ ഉറപ്പാക്കല്‍.
ഒന്ന് മുതല്‍ നാല് വരെ ക്ളാസ്സുകളില്‍ ഭാഷാപഠനത്തിന്റെ ഭാഗമായി വായിക്കേണ്ട പുസ്തകങ്ങള്‍‌ ലിസ്റ്റ് ഉപയോഗപ്പെടുത്തി അവ ശേഖരിച്ച് തരം തിരിച്ച് വെയ്ക്കല്‍
ക്ളാസ്സ് ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങള്‍‌ വാങ്ങല്‍.
വായനാക്കാര്‍ഡുകള്‍ തയ്യാറാക്കല്‍.
  • വായനാമൂല മെച്ചപ്പെടുത്തല്‍.
വായനക്കുള്ള സാമഗ്രികള്‍ പി ടി എ ശില്‍പ്പശാലയില്‍ തയ്യാറാക്കി അവ എഴുതി തയ്യാറാക്കല്‍.
ബാല സാഹിത്യ മാസികകള്‍ ,സ്പോണ്‍സര്‍ഷിപ്പിലൂടെ എത്തിക്കല്‍.
ദിനപത്രങ്ങളില്‍ വരുന്ന വിദ്യാ ,അക്ഷരമുറ്റം പോലെയുള്ള പത്രക്കട്ടിംഗുകള്‍ ശേഖരിച്ച് കുട്ടികള്‍ക്ക് നല്‍കല്‍.

ചുമതല :പിടിഎ, ക്ളാസ്സ് അധ്യാപകര്‍

  • സര്‍ഗചുമര്‍
സ്ക്കൂളിന്റെ ഓഫീസിനു മുന്‍വശത്തായി ചുവരില്‍ കുട്ടികളുടെ രചനകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സ്ഥിര സംവിധാനം. കഥ,കവിത,ചിത്രം ഇവ പ്രദര്‍ശിപ്പിക്കല്‍ ,രചനകള്‍ സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ബുക്കില്‍ രേഖപ്പെടുത്തി അവ പ്രദര്‍ശിപ്പിക്കല്‍.
മാസത്തില്‍ കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച്ച വെച്ചവര്‍ക്ക് സമ്മാനങ്ങള്‍ സ്പോന്‍സര്‍ഷിപ്പിലൂടെ കണ്ടത്തല്‍.
ചുമതല :ക്ളാസ്സ് ലീഡര്‍,പിടിഎ

  • സ്ക്കൂള്‍ ബ്ളോഗ്
സ്ക്കൂള്‍ ബ്ലോഗിനെ കുട്ടികളുടെ രചനകള്‍,അവര്‍ വരച്ച ചിത്രങ്ങള്‍ ,ഓരോ ക്ളാസ്സിലും നടത്തുന്ന പഠനത്തെളിവുകള്‍,വ്യത്യസ്ത പഠന മാതൃകകള്‍,മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന പി .ടി. എഫ്,ഓഡിയോ,വീഡിയോ,പ്രസന്റേഷന്‍ മാത‍ൃകകള്‍ , ഇവ പ്രദര്‍ശിപ്പിക്കുന്ന വേദിയാക്കല്‍. ചുമതല : സ്ക്കൂള്‍ ഐ ടി ചുമതലക്കാരന്‍
  • സാഹിത്യകാരന്‍മാരെ സ്ക്കൂളിലെത്തിക്കല്‍
പ്രദേശത്തുള്ള എഴുത്തുകാരെ സ്ക്കൂളിലേക്ക് ക്ഷണിക്കുകയും അവരുടെ എഴുത്തനുഭവങ്ങളും, വായനാനുഭവങ്ങളും ,കുട്ടികളുമായി പങ്കുവെയ്ക്കുന്നതിനും അവരുമായി സംവദിക്കുന്നതിനും അവസരം നല്‍കല്‍.
കഥയരങ്ങ്,നാട്ടരങ്ങ്,കവിയരങ്ങ്
സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച കഥകള്‍,കവിതകള്‍ ,നാടന്‍ പാട്ടുകള്‍ ഡയറിക്കുറിപ്പുകള്‍ ഇവ പൊതുപരിപാടികളില്‍ നിശ്ചിത സമയം നല്‍കി അവതരിപ്പിക്കല്‍. രചനകള്‍ പ്രസിദ്ധീകരിക്കല്‍
കുട്ടികളുടെ രചനകള്‍ എഡിറ്റ് ചെയ്ത് മാസത്തിലും മാസത്തിലെ മികച്ച രചനകള്‍ ചേര്‍ത്ത് വാര്‍ഷികപ്പതിപ്പും ഉണ്ടാക്കല്‍ .മാസത്തില്‍ ക്വിസ്സ് മല്‍സരം
വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാസത്തില്‍ ക്വിസ്സ് മല്‍സരം നടത്തി കുട്ടികളില്‍ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കല്‍.
  • ദിനാചരണങ്ങള്‍
ഓരോ ദിവസത്തിന്റേയും പ്രത്യേകതകള്‍ വരുന്ന പേപ്പര്‍ കട്ടിംഗുകള്‍,വീഡിയോ പ്രദര്‍ശനം, ദിനാചരണങ്ങള്‍ പി. ടി .എ സാന്നിധ്യത്തില്‍ നിര്‍മ്മിക്കല്‍ സ്ക്കൂള്‍ പാര്‍ലമെന്റ് ,ഉപജില്ല-ജില്ലാതല മേളകളിലും ശില്‍പ്പശാലയിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തല്‍.
  • ഇംഗ്ളീഷ് പഠനം
പ്രീടെസ്റ്റ് നടത്തി മികവുകള്‍,പരിമിതികള്‍ കണ്ടെത്തല്‍.
പ്രവര്‍ത്തന പാക്കേജ് ,ഇംഗ്ളീഷ് അസംബ്ളി
ഡയറിക്കുറിപ്പ്,ഇംഗ്ളീഷ് ക്ളാസ്സ് ലൈബ്രറി,വായനാ സാമഗ്രികള്‍,ലഘു വായനാ പുസ്തകം,പത്രം,ഇംഗ്ളീഷ് തിയ്യേറ്റര്‍,പതിപ്പുകള്‍,മാഗസിനുകള്‍,രചനാ ശില്‍പ്പശാല,ഇംഗ്ളീഷ് കാര്‍ട്ടൂണ്‍,പഠന ഗെയിമുകള്‍ ഈ പ്രവര്‍ത്തനം തന്നെ അറബി ,കന്നട മറ്റ് ഭാഷകള്‍ക്കും ഉപയോഗിക്കല്‍.
ശാസ്ത്ര മൂല
ഓരോ ക്ളാസ്സിലും ആവശ്യമായ സാധനങ്ങള്‍ ലിസ്റ്റ് ചെയ്യുകയും നിര്‍മിക്കേണ്ടവ,വാങ്ങേണ്ടവ ഇവ വേര്‍തിരിക്കുകയും അതിനുള്ള പുസ്തകങ്ങള്‍ ,ലഘു പരീക്ഷണങ്ങള്‍ അടങ്ങിയ വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിക്കുക. ഭാഷാ കോര്‍ണറുകള്‍,ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍.
ഭൗതികം
ഹാള്‍ ആയിട്ടുള്ളത് ക്ളാസ്സ് തിരിച്ച് ടൈല്‍സ് പാകി ചുമര്‍ മുഴുവനായും തേപ്പ് ചെയ്ത് പൊടി പിടിക്കാത്തത് ആക്കുക. ഓരോ ക്ളാസ്സിലും L.C.D പ്രൊജക്ടര്‍ ,കമ്പ്യൂട്ടര്‍, സൗണ്ട് സിസ്റ്റം,ആവശ്യമായ വെളിച്ചം ഇവ തയ്യാറാക്കുക.ഓരോ അധ്യാപകരും ഒരു ലാപ് ടോപ്പ് എടുക്കുകയും ഭൗതിക സാഹചര്യങ്ങള്‍,മാനേജ്മെന്റ് ,എം .എല്‍ .എ ,എം. പി ഫണ്ട് മുഖേന കണ്ടെത്തുക.ക്ളാസ്സില്‍ വായനാമൂല
ഹരിത പരിസരം
സ്ക്കൂള്‍ കോമ്പൗണ്ടില്‍ മരങ്ങള്‍ നട്ട് പിടിപ്പിക്കുകയും മരത്തിന് ഓരോ കുട്ടിയുടെ പേര് നല്‍കി അതിനെ പരിപാലിക്കാന്‍ അവരോട് പറയുകയും നാലാം ക്ളാസ്സ് കഴി‍‍ഞ്ഞ് പോവുമ്പോള്‍ അവരുടെ മരത്തിനെ മറ്റ് കുട്ടികള്‍ക്ക് ഏല്‍പ്പിച്ച് കൊടുക്കുക. കൃഷി വകുപ്പ് ,പരിസരത്തുള്ള കര്‍ഷകര്‍ ,പി .ടി .എ ഇവരുടെ സഹായം തേടുക.
സുന്ദര ശുചിത്വ വിദ്യാലയം
പ്ളാസ്റ്റിക്ക് രഹിത വിദ്യാലയം ,വായനാ കൂടാരമൊരുക്കല്‍,സ്ക്കൂള്‍ പൂന്തോട്ടമൊരുക്കല്‍,കുട്ടികള്‍ക്ക് കളിക്കാന്‍ മിനി പാര്‍ക്ക്,ചുറ്റുമതില്‍,ആകര്‍ഷകമായ പ്രവേശന കവാടം,മുറ്റം ഇന്റര്‍ലോക്ക്,ഓപ്പണ്‍ സ്റ്റേജ് സൗകര്യം ,സ്ക്കൂള്‍ കോമ്പൗണ്ടിലുള്ള മരത്തിന് ചുറ്റും ഇരിപ്പിടം ഒരുക്കല്‍,വിഷരഹിത പച്ചക്കറി കൃഷി വീട്ടിലും വിദ്യാലയത്തിലും.
വൃത്തിയുള്ള ടോയ് ലറ്റ് സൗകര്യം ,ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ
പോഷകാഹാരം -വിതരണം -ഊട്ടുപുര
കാറ്റും വെളിച്ചവും കടക്കുന്ന വൃത്തിയുള്ള അടുക്കള
കുട്ടികള്‍ക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ ഭക്ഷണ ഹാള്‍.
മിക്സി ,കുക്കര്‍ ,പൈപ്പ് കണക്ഷന്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍.
പ്രസിദ്ധീകരിച്ച മെനു, സ്റ്റോര്‍ റൂം
എല്ലാ കുട്ടികള്‍ക്കും തിളപ്പിച്ച വെള്ളം കൊടുക്കാനുള്ള സംവിധാനം
വീട്ടില്‍ നിന്നും വിഭവങ്ങള്‍ (കറിവേപ്പില,തേങ്ങ ....)
അമ്മമാരുടെ സാന്നിധ്യം പാചകത്തിലും വിളമ്പലിലും
കായിക വിദ്യാഭ്യാസ സൗകര്യം
കായിക പരിശീലനത്തിനാവശ്യമായ ആധുനിക സംവിധാനങ്ങള്‍,ഉപകരണങ്ങള്‍
ഫുട്ബോള്‍ ,ചെസ്സ് ,ഷട്ടില്‍,സൈക്കിള്‍ ,നീ‍ന്തല്‍ തുടങ്ങിയവയില്‍ പരിശീലനം.കായിക പരമായ എക്സര്‍സൈസുകളും,നാടന്‍ കളികളും പരിശീലിപ്പിക്കല്‍ ,സോപ്പ് നിര്‍മ്മാണം ,കുട നിര്‍മ്മാണം,തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കല്‍, സ്ക്കൂള്‍ ഗ്രൗണ്ടില്‍ ഗാലറി.അക്വേറിയം,സ്വിമ്മിംഗ് പൂള്‍
കമ്പ്യൂട്ടര്‍ലാബ്
ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടെയുള്ള കമ്പ്യൂട്ടര്‍ ലാബ് ,വൈഫൈ സൗകര്യം ,കോളാര്‍ മൈക്ക് ,ക്യാമറ,എല്‍ സി ഡി പ്രൊജക്ടര്‍,ഇന്ററാക്ടീവ് വൈറ്റ് ബോര്‍ഡ് എ സി സൗകര്യം,മുടക്കമില്ലാത്ത പവര്‍ കണക്ടിവിറ്റി.വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം,ക്യാമറ നിരീക്ഷണം,കുട്ടികളുടെ നീക്കങ്ങള്‍, രക്ഷിതാക്കളിലെത്തിക്കുവാനുള്ള നൂതന മാര്‍ഗങ്ങള്‍
ഓഫീസ് റൂം കം സ്റ്റാഫ് റൂം
മേശ ,കസേര, കമ്പ്യൂട്ടര്‍,പ്രിന്റര്‍ ടെലിഫോണ്‍,സ്ക്കൂള്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം,വിദ്യാലയ നേട്ടങ്ങളുടെ പ്രദര്‍ശനം,അധ്യാപകരുടെ ഫോണ്‍,ഇ മെയില്‍ വിലാസ ചാര്‍ട്ട്,അധ്യാപകര്‍ക്ക് യോഗം കൂടാനുള്ള സ്ഥലം


സാമൂഹികം

ഓരോ മാസാവസാനത്തിലും പിടിഎ
മാസം തോറും കുട്ടികള്‍ക്ക് പരീക്ഷ നടത്തി കുട്ടികളെ വിലയിരുത്തല്‍.
ക്ളാസ്സ് പി ടിഎ യില്‍ പ്രോഗസ് കാര്‍ഡ് വിതരണം
പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ ഇടപെടല്‍
കുട്ടികളെ സഹായിക്കാനാവശ്യമായ സ്ക്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തല്‍.
പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ,പി .ടി.എ രക്തദാന സേന രൂപീകരിക്കല്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍
കുട്ടികളുടെ കലാ പ്രകടനങ്ങള്‍ ഭൗതികം
പൂര്‍വ്വ വിദ്യാര്‍ത്ഥി ,അംഗന്‍വാടി കുട്ടികള്‍,രക്ഷിതാക്കള്‍ ഇവരുടെ കലാപരിപാടികള്‍
രക്ഷിതാക്കള്‍ക്ക് കംപ്യൂട്ടര്‍ പരിശീലനം




ബാലോല്‍സവം

ശരത് കുമാറിനുള്ള മൊമെന്റോ മാതാവ് ഈശ്വരി ഏറ്റു വാങ്ങുന്നു

അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ സ്വാഗതമാശംസിക്കുന്നു

രാജേഷ് മാസ്റ്റര്‍ വിദ്യാലയ വികസന സെമിനാര്‍ ക്ളാസ്സ് ​എടുക്കുന്നു

ക്ളാസ്സ് സാകൂതം വീക്ഷിക്കുന്ന സദസ്സ്

Tuesday, 21 March 2017

ബാലോല്‍സവവും വിദ്യാലയ വികസന സെമിനാറും

പ്രാര്‍തഥന

പതാക ഉയര്‍ത്തല്‍

പതാക സല്യൂട്ട്

ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി ആര്‍ ഭട്ട്

അധ്യക്ഷ പ്രസംഗം വാര്‍ഡ് മെമ്പര്‍ സിദ്ദീഖ് ഒളമുഗര്‍

പൂര്‍വ്വ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നത് അസീസ് മാസ്റ്റര്‍

സുബൈര്‍ ഹുദവിക്ക് പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി ആര്‍ ഭട്ട് മൊമെന്റോ നല്‍കുന്നു

അനീഷ് ജിക്കുള്ള മൊമെന്റോ പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി ആര്‍ ഭട്ട് നല്‍കുന്നു

നിസാര്‍ എം എ ഗുണാജെക്കുള്ള മൊമെന്റോ പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി ആര്‍ ഭട്ട് നല്‍കുന്നു

ഇബ്റാഹിം ഖലീല്‍ ഹുദവിക്കുള്ള മൊമെന്റോ പിതാവ് എം എസ് മുഹമ്മദ്  വാര്‍ഡ് മെമ്പര്‍ സിദ്ദീഖ് ഒളമുഗറില്‍ നിന്നും ഏറ്റ് വാങ്ങുന്നു

ആയിഷത്ത് താഹിറക്ക് സ്ക്കൂള്‍ ഹെസ് മിസ്ട്രസ് ബീഫാത്തിമ ടീച്ചര്‍ മൊമെന്റോ നല്‍കുന്നു




അബ്ദുല്‍ നിസാര്‍ എം  എ ഉപഹാരത്തിനു നന്ദി പ്രകാശിപ്പിക്കുന്നു

ശ്വേതകുമാരിക്ക്  പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി ആര്‍ ഭട്ട് മൊമെന്റോ നല്‍കുന്നു
അനീഷ് ജിക്കുള്ള മൊമെന്റോ പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി ആര്‍ ഭട്ട് നല്‍കുന്നു

നിസാര്‍ എം എ ഗുണാജെക്കുള്ള മൊമെന്റോ പഞ്ചായത്ത് പ്രസിഡണ്ട് രൂപവാണി ആര്‍ ഭട്ട് നല്‍കുന്നു

ഇബ്റാഹിം ഖലീല്‍ ഹുദവിക്കുള്ള മൊമെന്റോ പിതാവ് എം എസ് മുഹമ്മദ്  വാര്‍ഡ് മെമ്പര്‍ സിദ്ദീഖ് ഒളമുഗറില്‍ നിന്നും ഏറ്റ് വാങ്ങുന്നു

ആയിഷത്ത് താഹിറക്ക് സ്ക്കൂള്‍ ഹെസ് മിസ്ട്രസ് ബീഫാത്തിമ ടീച്ചര്‍ മൊമെന്റോ നല്‍കുന്നു




അനീഷ് ജി ഉപഹാരത്തിനു നന്ദി പ്രകാശിപ്പിക്കുന്നു

സുബൈര്‍ ഹുദവി ഉപഹാരത്തിനു നന്ദി പ്രകാശിപ്പിക്കുന്നു

ശ്വേതകുമാരി ഉപഹാരത്തിനു നന്ദി പ്രകാശിപ്പിുക്കുന്നു

പി ടി എ പ്രസിഡണ്ട് ജി വൈ സിദ്ദീഖ് ആശംസ നേരുന്നു

രാജേഷ് മാസ്റ്ററുടെ ക്ളാസ്സ് വീക്ഷിക്കുന്ന സദസ്സ്

Wednesday, 1 February 2017

സ്ക്കൂള്‍ യൂണിഫോം വിതരണം

സ്ക്കൂള്‍ യൂണിഫോം വിതരണ ഉല്‍ഘാടനം ഹെഡ് മിസ്ട്രസ് ബീഫാത്തിമ ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു .ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം കടനലാസ് സഞ്ചിയിലാണ് യൂണിഫോം കുട്ടികള്‍ക്ക് നല്‍കിയത്.