Thursday, 26 March 2020
*ഏൽക്കാന എ.ജെ.ബി.സ്ക്കൂൾ പ്രതിഭകളോടൊപ്പം *
വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി എൽക്കാനയിലെ ബഹു മുഖ പ്രതിഭ ഡോ.ജി.ബി നായ്ക്കിനെയും, അപ്പണ്ണ നായ്ക്കിനെയും ആദരിച്ചപ്പോൾ.
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ 'വിദ്യാലയം
പ്രതിഭകളോടൊപ്പം'
എന്ന
പരിപാടിയുടെ ഭാഗമായി സയന്റിസ്റ്റും
മുൻ പ്രൊഫസറുമായ ഡോ.ബി.ജി.നായ്ക്കിനെയും,
മറാഠി
എഴുത്തുകാരനും മികച്ച കർഷകനുമായ
അപ്പണ്ണ നായ്ക്കിനെയും
അദ്ദേഹത്തിന്റെ വസതിയിലെത്തി
ആദരിച്ചു.
വിദ്യാർത്ഥികൾ
സ്ക്കൂളിലെ ഉദ്യാനത്തിൽ
നിന്നും ശേഖരിച്ച പൂക്കളാൽ
നിർമിച്ച ബൊക്കെ സമ്മാനിക്കുകയും
പൊന്നാട അണിയിക്കുകയും ചെയ്തു.
ഏൽക്കാന
സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ
ഇവർ ഏൽക്കാന പാലം വരുന്നതിന്
മുമ്പ് പുഴയിലൂടെ കഴുത്തറ്റം
വെള്ളത്തിൽ നീന്തി വന്നതും
,പഴയ
കാലത്തെ ചരിത്രവും സംസ്ക്കാരവും,
കൃഷി
അറിവുകളും വിദ്യാർത്ഥികളുമായി
പങ്ക് വെച്ചു.
പഴയ
കാലത്ത് ഉപയോഗിച്ച കൃഷി
ഉപകരണങ്ങളും,
പാത്രങ്ങളും
പ്രദർശിപ്പിച്ച ബാലെഗുളി
ലക്ഷ്മി ആൻഡ് രാമനായ്ക്ക്
മെമ്മോറിയൽ മറാഠി ട്രൈബൽ
മ്യൂസിയം &
സ്റ്റഡി
സെന്റർ കണ്ടത് കുട്ടികൾക്ക്
നവ്യാനുഭവമായി.
അപ്പണ്ണ
നായ്ക്ക് രചിച്ച മറാഠി
വർഗചരിത്രവും സംസ്ക്കാരവും
അവരുടെ ആചാരങ്ങളും സംബന്ധിച്ച
പുസ്തകം കുട്ടികൾക്ക്
സമ്മാനിച്ചു.
പണ്ട്
കാലത്തുള്ള സംസ്ക്കാരങ്ങളെക്കുറിച്ചും
നമ്മുടെ സ്ക്കൂള് പോലെയുള്ള
വിദ്യാലയങ്ങളില്‍ പഠിച്ചാലും
ഉന്നതിയിലെത്താന്‍ സാധിക്കുമെന്നും
കുട്ടികള്‍ക്ക് അനുഭവ
ബോധ്യമായി.
തന്നെ
കാണാൻ വന്ന കുരുന്നുകൾക്ക്
വിദവ സമൃദ്ധമായ സൽക്കാരം
ഒരുക്കിയിരുന്നു.
സ്ക്കൂൾ
ഹെഡ്മാസ്റ്റർ അസീസ് മാസ്റ്റർ,
പി
ടി എ പ്രസിഡണ്ട് ജി.
വൈ
അബൂബക്കർ സിദ്ദീഖ്,
ജലീൽ
മാസ്റ്റർ,
സവിത
ടീച്ചർ,
ധന്യശ്രീ
ടീച്ചർ ,സ്ക്കൂള്
ലീഡര്‍ മറിയം ശഫീഖ എന്നിവർ
സംസാരിച്ചു.
നാട്ടു പൂക്കളുടെ പ്രദർശനം
നാട്ടു
പൂക്കളുടെ പ്രദർശനം
നല്ലപാഠം
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
കുട്ടികൾ കൊണ്ടുവന്ന 60
ൽ
പരം നാട്ടുപൂക്കൾ അവയുടെ
പേരെഴുതി പ്രദർശിപ്പിച്ചു.
ഒന്നാം
ക്ലാസ്സ് അധ്യാപികമാരായ ധന്യ
എം,
ധന്യശ്രീ
,
എന്നിവരാണ്
പരിപാടിക്ക് നേതൃത്വം നൽകിയത്.
നമ്മുടെ
നാട്ടിലെ വിവിധ തരം പൂക്കളുടെ
പേരുകൾ പഠിക്കുന്നതിനും
അവയുടെ നിറം ,
വലിപ്പം,
ആകൃതി,
മണം,
ഇതളുകളുടെ
എണ്ണം തുടങ്ങിയ കാര്യങ്ങൾ
മനസ്സിലാക്കുന്നതിനും ഈ
പരിപാടി കുട്ടികൾക്കു പകരിച്ചു.
കാർബൺ ന്യൂട്രൽ കേരളത്തിനായി ഒപ്പു ശേഖരണം
കാർബൺ
ന്യൂട്രൽ കേരളത്തിനായി ഒപ്പു
ശേഖരണം
അന്തരീക്ഷത്തിൽ
കാർബൺ വാതകങ്ങൾ വർധിക്കുന്നത്
മനുഷ്യന്റെയും മറ്റു
ജീവജാലങ്ങളുടെയും നിലനിൽപ്പിന്
ഭീഷണിയാവുന്നതിനെക്കുറിച്ചും
ആഗോള താപനം കാലാവസ്ഥ വ്യതിയാനം
തുടങ്ങിയവയെക്കുറിച്ചും
ശ്രീ അബ്ദുൾ ജലീൽ PC
കുട്ടികൾക്ക്
ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും
ഈ പ്രശ്നങ്ങൾക്ക്
പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട്
പ്രധാനമന്ത്രിക്കും
മുഖ്യമന്ത്രിക്കും അയക്കാനുള്ള
കത്തിൽ കുട്ടികളുടെ ഒപ്പുശേഖരണം
നടത്തുകയുമുണ്ടായി.
നല്ലപാഠം
പ്രവർത്തകരായ സഹദ്,
ജോയസ്,
ജിത്തു,
സഫ്വാൻ,
മൊയ്നുദ്ദീൻ,
നഈമ,
അസ്ന
,
തുടങ്ങിയവരാണ്
പരിപാടിക്ക് നേതൃത്വം നൽകിയത്.
ഭൗമാന്തരീക്ഷം
കാർബൺ ന്യൂട്രൽ ആയി
സംരക്ഷിക്കപ്പെടേണ്ടതിന്റെ
ആവശ്യകത കുട്ടികൾക്കു
ബോധ്യപ്പെടുന്നതിനും അതിനായി
കൂട്ടായ
യത്നത്തിന്
അവരെ മാനസികമായി തയ്യാറാക്കുന്നതിനും
ഈ പരിപാടി ഉപകരിച്ചു.
'സ്പെല്ലിംഗ് ബീ ' മത്സരം
കുട്ടികളിൽ
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം
വർധിപ്പിക്കുന്നതിനായി
നല്ലപാഠം ക്ലബ്ബിന്റെ
ആഭിമുഖ്യത്തിൽ 'സ്പെല്ലിംഗ്
ബീ '
മത്സരം
സംഘടിപ്പിച്ചു.രണ്ടാഴ്ചത്തെ
ഇടവേളകളിൽ നടത്തിയ ആദ്യ രണ്ട്
റൗണ്ടുകളിലെ എലിമിനേഷനുകൾക്കു
ശേഷം 10
പേരാണ്
ഫൈനൽ റൗണ്ടിലെത്തിയത്.
ഫൈനൽ
റൗണ്ടിൽ ജഡ്ജായി എത്തിയത്
മാൽദീവ്സ് ഗവ.
വിദ്യാഭ്യാസ
വകുപ്പിനു കീഴിൽ ട്രാവൽ &
ടൂറിസം
അധ്യാപകനായി ജോലി ചെയ്യുന്ന
പ്രൊഫ:
ആസിഫ്
ഗുണാ ജെയാണ്.
അദ്ദേഹം
ഇംഗ്ലീഷ് ഭാഷയുടെ
പ്രാധാന്യത്തെക്കുറിച്ചും
തന്റെ ജീവിതത്തിൽ ഇംഗ്ലീഷ്
എങ്ങിനെയൊക്കെ
പ്രയോജനപ്പെട്ടുവെന്നതിനേക്കുറിച്ചും
കുട്ടികളുമായി സംവദിക്കുകയും
മത്സരം നടത്തി വിജയികളെ
പ്രഖ്യാപിക്കുകയും ചെയ്തു.
ആദ്യ
നാലു സ്ഥാനക്കാർക്ക് ട്രോഫികളും
ഫൈനലിലെത്തിയ എല്ലാവർക്കും
പ്രോത്സാഹന സമ്മാനങ്ങളും
വിതരണം ചെയ്തു.
ലോക
ഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യം
ബോധ്യപ്പെടുന്നതിനും ഭാഷാ
പ്രാവീണ്യം നേടുന്നതിൽ
താൽപ്പര്യമുണ്ടാക്കുന്നതിലും
ഈ പരിപാടി കുട്ടികൾക്കുപകരിച്ചു.
Rainbow Kids Fest 2020
Rainbow Kids Fest 2020
സ്ക്കൂൾ
പ്രദേശത്തെ 6
വയസ്സിൽ
താഴെയുള്ള കുട്ടികൾക്കായി
ഒരു കലോത്സവം 15
- 2 - 20 ന്
നടത്തുവാൻ നല്ലപാഠം ക്ലബ്ബ്
നിശ്ചയിച്ചിട്ടുണ്ട്.
കൊച്ചു
കുട്ടികൾക്കായി ആക്ഷൻ സോങ്ങ്
,
ഗ്രൂപ്പ്
സോങ്ങ് ,
മഞ്ചാടി
പെറുക്കൽ,
കസേരകളി
എന്നീ മത്സരങ്ങളും അഭിനയം,
നൃത്തം
തുടങ്ങിയ കഴിവുകൾ പ്രദർശിപ്പിക്കാൻ
അവസരവും ഉണ്ടാവും.
പരിപാടിയിൽ
വെച്ച് പ്രദേശത്തെ പ്രഗദ്ഭരായ
പ്രീ പ്രൈമറി അധ്യാപകരെ
ആദരിക്കും.
പരിപാടിയുടെ
വിജയത്തിനായി വിവിധ കമ്മിറ്റികൾ
രൂപീകരിച്ച് നോട്ടീസ് അടിച്ച്
വിതരണം ചെയ്ത് പ്രവർത്തനങ്ങള്‍
ഊർജ്ജസ്വലമായി മുന്നോട്ടു
പോവുന്നു.
വരും
വർഷങ്ങളിൽ സ്ക്കൂളിലെത്തേണ്ട
കുട്ടികളെ കണ്ടെത്തുന്നതിനും
അവരുടെ മനസ്സിൽ സ്ക്കൂളിനോട്
അടുപ്പവും ഇഷ്ടവും ഉണ്ടാവുന്നതിനും
ഈ പരിപാടി പ്രയോജനപ്പെടും.
നമ്മുടെ
കുട്ടികളെ പകൽ മുഴുവൻ
സംരക്ഷിക്കുന്ന അംഗൻവാടി
അധ്യാപകർക്ക് ആദരവു നൽകുകയെന്ന
സമൂഹത്തിന്റെ ബാധ്യത കൂടിയാണ്
നല്ലപാഠം ഏറ്റെടുക്കുന്നത്.
ലഹരി വിരുദ്ധ പ്രതിജ്ഞ 16-1-20
ലഹരി
വിരുദ്ധ പ്രതിജ്ഞ 16-1-20
ലഹരി
ഉപയോഗത്തിന്റെ ദൂഷ്യ
വശങ്ങളെക്കുറിച്ചും
ലഹരിക്കടിപ്പെടാതിരിക്കാൻ
ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും
നല്ലപാഠം കോർഡിനേറ്റർ ശ്രീ.
അബ്ദുൾ
ജലീൽ PC
ഒരു
ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും
തുടർന്ന് വിദ്യാർത്ഥികൾക്ക്
പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും
ചെയ്തു.
കുട്ടികളിൽ
ലഹരി വിരുദ്ധ മനോഭാവം
രൂപപ്പെടുന്നതിന് ഈ പരിപാടി
സഹായിച്ചിട്ടുണ്ട്.
ക്രിസ്തുമസ് ആഘോഷം 20-12-19
ക്രിസ്തുമസ്
ആഘോഷം 20-12-19
നല്ലപാഠം
ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ
വിപുലമായ ക്രിസ്തുമസ്
ആഘോഷങ്ങളാണ് നടന്നത്.
കുട്ടികളും
അധ്യാപകരും ചേർന്ന് മനോഹരമായ
ഒരു പുൽക്കൂടുണ്ടാക്കി.
ക്രിസ്തുമസ്
ഗാനങ്ങളാലപിക്കുകയും
ക്രിസ്തുമസ് കേക്ക് മുറിച്ച്
പങ്കുവെക്കുകയും ചെയ്തു.
സാന്താക്ലോസിന്റെ
വേഷം ധരിച്ചെത്തിയ രണ്ടു
കുട്ടികൾ ആഘോഷങ്ങൾക്ക്
കൊഴുപ്പു കൂട്ടി.
കൂട്ടുകാരോടും
അധ്യാപകരോടുമൊപ്പം ആഹ്ലാദിക്കാനും
ആഘോഷിക്കാനും ക്രിസ്തുമസിനെക്കുറിച്ചു
മനസ്സിലാക്കാനുമുള്ള അവസരമാണ്
ഈ പരിപാടിയിലൂടെ കുട്ടികൾക്ക്
ലഭ്യമായത്.
പലഹാര പ്രദര്‍ശനം
നല്ലപാഠം
ക്ലബ്ബ് വൈവിധ്യമുള്ള 80
ഓളം
പലഹാരങ്ങളുടെ ഒരു പ്രദർശനമൊരുക്കി.
കുട്ടികളും
അധ്യാപികമാരും മുൻകൂട്ടി
നിശ്ചയിച്ച ഒന്നും ഒന്നിലധികവും
പലഹാരങ്ങൾ ഉണ്ടാക്കിക്കൊണ്ടുവന്നു.പലഹാരങ്ങളോടൊപ്പം
അവയുടെ പാചകക്കുറിപ്പുകളും
പ്രദർശിപ്പിച്ചു.
പ്രദർശനം
കാണുന്നതോടൊപ്പം പലഹാരങ്ങൾ
കുട്ടികൾക്ക് രുചിച്ചു
നോക്കാനും അവസരമുണ്ടായി.
പ്രദർശനത്തിനു
ശേഷം പത്ത് വ്യത്യസ്ത
പലഹാരങ്ങളടങ്ങിയ ഓരോ
പലഹാരപ്പൊതിയുമായാണ് കുട്ടികൾ
വീടുകളിലേക്കു മടങ്ങിയത്.
രുചി
വൈവിധ്യത്തെക്കുറിച്ചറിയുന്നതിനും
ആഹാരം പാകം ചെയ്യുന്നതിൽ
താല്പര്യമുണ്ടാക്കുന്നതിനും
പലഹാരങ്ങളുടെ പേരുകൾ
പഠിക്കുന്നതിനും കുട്ടികൾക്ക്
ഈ പരിപാടി പ്രയോജനപ്പെട്ടു.
Monday, 7 October 2019
Subscribe to:
Posts (Atom)

























































