Monday, 28 March 2022
സ്ക്കൂള് വാര്‍ഷികവും കമ്പ്യൂട്ടർ വിതരണവും പ്രതിഭകളെ ആദരിക്കലും.
21/3/2022
സ്ക്കൂൾ വാർഷികവും
കമ്പ്യൂട്ടർ വിതരണവും പ്രതിഭകളെ ആദരിക്കലും.
എ.ജെ.ബി.സ്ക്കൂൾ ഏൽക്കാന
തെമര്‍ അബ്ദുല്ല മെമ്മോറിയല്‍ ട്രസ്റ്റ് സ്ക്കൂളിന് നല്കിയ 2 കമ്പ്യൂട്ടർ, പ്രിൻ്റർ ഇവയുടെ സ്വിച്ച് ഓൺ കർമ്മം ട്രസ്റ്റ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടുത്തടുക്കയുടെയും,PTA ,mpta ,വിദ്യാർത്ഥികൾ ഇവരുടെ സാന്നിധ്യത്തിൽ ഗുണാ ജെ വാർഡ് മെമ്പർ സറീന മുസ്തഫ നിർവഹിച്ചു.
LSS നേടിയ ഫാത്തിമ അസ്വയെയും ,കഥ, കവിതകളിലൂടെ പ്രശസ്തയായ അഫ്റ ഫാത്തിമയെയും, ഓൺലൈൻ ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചവരെയും അനുമോദിച്ചു.
HM അസീസ് മാസ്റ്റർ സ്വാഗതമോതിയ യോഗത്തിൽ PTA പ്രസിഡണ്ട് ജിവൈ അബുബക്കർ സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു.
ഗുണാ ജെ വാർഡ് മെമ്പർ സറീന മുസ്തഫ ഉൽഘാടനം ചെയ്തു.
തെമർ അബ്ദുള്ള ട്രസ്റ്റ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടിത്തടുക്ക, MPTA പ്രസിഡണ്ട് പ്രസന്ന കുമാരി, എക്സിക്യുട്ടീവ് മെമ്പർ ശംസുദ്ദീൻ മുസ്ല്യാർ, മൊസൈക്ക് യൂത്ത് ക്ലബ്ബ് സെക്രട്ടറി അസ്ക്കർ ഗുണാ ജെ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. പ്രസീജ ടീച്ചർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി പ്രസാദ് മാസ്റ്റർ നന്ദി പറഞ്ഞു.
തുടർന്ന് കുട്ടികൾ കഥകളും, കവിതകളുമായി സദസ്സിനെ ഇമ്പമുള്ളതാക്കി.
Saturday, 19 March 2022
Subscribe to:
Posts (Atom)




