Friday 30 January 2015

metric mela




ഏല്‍ക്കാന സ്ക്കൂളില്‍ 28/1/2015 ബുധനാഴ്ച്ച മെട്രിക്ക് മേള നടത്തി.ഭാരം ,നീളം,ഉള്ളളവ്,ഈ വിഷയത്തില്‍ പ്രസാദ് ,ഹനീഫ് ,അസീസ് മാസ്റ്റര്‍.റഷീദ ടീച്ചര്‍ എന്നിവര്‍ നേത്രത്വം നല്‍കി.വ്യത്യസ്ത തൂക്ക ഉപകരണങ്ങള്‍ വെച്ച് ഭാരം അളക്കുവാന്‍ കൂട്ടികള്‍ക്ക് സാധിച്ചു.അതിനോടനുബന്ധിച്ച് നടന്ന ക്വിസ്സില്‍ കബീര്‍,ഉമൈറ,ശ്രീജ എന്നിവര്‍ വിജയികളായി.
നീളം പരിചയപ്പെടുത്താന്‍ വേണ്ടി ചാര്‍ട്ട് പേപ്പര്‍ കൊണ്ട് പല നീളത്തിലുള്ള പേപ്പര്‍ നല്‍കി ഗ്രൂപ്പായി ഒരു മീറ്റര്‍ വലിപ്പമുള്ള സ്ക്കയില്‍ ഉണ്ടാക്കി. തുടര്‍ന്ന് നടന്ന ക്വിസ്സില്‍ ഉമൈറ,ശ്രീജ ,നിഥിന്‍,അഫ്സല്‍,ദേവിക,ഫിര്‍സാന്‍ എന്നിവര്‍ വിജയികളായി.
ഉള്ളളവ് അറിയാന്‍ വേണ്ടി പഴയ പാത്രങ്ങള്‍ കൊണ്ട് പല തരത്തിലുള്ള അളവുപകരണങ്ങള്‍ നിര്‍മിച്ചു.സമയം പരിചയപ്പെടുത്താന്‍ വേണ്ടി 12 മണിക്കൂര്‍ ക്ളോക്ക് ,മെട്രിക്ക് ക്ളോക്ക് ,പിറന്നാള്‍ കലണ്ടര്‍ ,വ്യത്യസ്ത തരത്തിലുള്ള വാച്ച് ഇവ ഉണ്ടാക്കി.തുടര്‍ന്ന് നടന്ന ക്വിസ്സില്‍ നിഥിന്‍ ,അഫ്സല്‍ ,കബീര്‍, ദേവിക ഇവര്‍ വിജയികളായി.കുട്ടികള്‍ക്ക് ഉച്ചയ്ക്ക് ചോറും ,ചിക്കന്‍ കറിയും നല്‍കി.അരി ബീഫാത്തിമ ടീച്ചറും ചിക്കന്‍ ഹനീഫ മാസ്റ്ററും നല്‍കി.



ക്വിസ്സിലെ വിജയികള്‍ നിഥിന്‍ ,അഫ്സല്‍ ,കബീര്‍, ദേവിക



അളവുപകരണങ്ങള്‍



12 മണിക്കൂര്‍ ക്ളോക്ക്


മെട്രിക്ക് ക്ളോക്ക്

Thursday 22 January 2015

RUN KERALA RUN


ദേശീയ ഗെയിംസിന്റെ ഭാഗമായി ഏല്‍ക്കാന സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഗുണാജെ വെല്‍ഫയര്‍ പരിസരത്ത് നിന്നും സ്ക്കൂള്‍ വരെ കൂട്ടയോട്ടം നടത്തി. വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു.







Thursday 8 January 2015

പുതു വല്‍സര പരിപാടികള്‍


പുതു വല്‍സരത്തോടനുബന്ധിച്ച് സ്ക്കൂളില്‍ കേക്ക് മുറിക്കല്‍,പൂത്തിരി കത്തിക്കല്‍,ആശംസാ കാര്‍ഡ് തയ്യാറാക്കല്‍,വിവിധ കലാപരിപാടികള്‍ എന്നിവ നടത്തി.
മാള്‍ട്ട് വിതരണം
ആശംസാ കാര്‍ഡ്




പൂത്തിരി കത്തിക്കല്‍



കേക്ക്മുറിക്കല്‍