Thursday 9 July 2015

പിറന്നാള്‍ ദിനത്തില്‍ വേറിട്ട സമ്മാനവുമായി മുബീന

പിറന്നാള്‍ ദിനത്തില്‍ വേറിട്ട സമ്മാനവുമായി മുബീന
പിറന്നാള്‍ ദിനത്തില്‍ സ്കൂളിന് മൂന്ന് പുസ്തകം നല്‍കി നാലാം ക്ളാസ്സ് വിദ്യാര്‍ത്ഥി ഫാത്തിമത്ത് മുബീന മറ്റ് കുട്ടികള്‍ക്ക് മാതൃകയാവുന്നു.


വിദ്യാരംഗം കലാസാഹിത്യവേദി ഉല്‍ഘാടനവും ചിത്രരചനാ ക്യാമ്പും


 
വിദ്യാരംഗം കലാസാഹിത്യവേദി ഉല്‍ഘാടനവും ചിത്രരചനാ ക്യാമ്പും
ഏല്‍ക്കാന എ ജെ ബി എസ് ഏല്‍ക്കാന സ്ക്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദി ഉല്‍ഘാടനവും ചിത്രരചനാ ക്യാമ്പും 9/7/15 ന് രാവിലെ 10 മണിക്ക് ആരംഭിച്ചു.സദാശിവ മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു.സുശീല ടീച്ചര്‍ അധ്യക്ഷത വഹിച്ച് സംസാരിച്ചു.mschs നീര്‍ച്ചാല്‍ ചിത്രകലാഅധ്യാപകന്‍ ശ്രീ ഗോവിന്ദ ശര്‍മ്മ കലാസാഹിത്യവേദി ഉല്‍ഘാടനം ചെയ്തു.തുടര്‍ന്ന് കുട്ടികള്‍ക്ക് ചിത്രകലയുടെ വിവിധ രൂപങ്ങള്‍ പരിചയപ്പെടുത്തി പാവ നിര്‍മ്മാണം കുട്ടികള്‍ക്ക് നവ്യാനുഭവമായി .ശേഷം ഹനീഫ മാസ്ററര്‍ പേപ്പര്‍ കൊണ്ട് പക്ഷികളെ ഉണ്ടാക്കുന്നത് പരിശീലിപ്പിച്ചു.പ്രസാദ് മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.

mschsനീര്‍ച്ചാല്‍ ചിത്രകലാഅധ്യാപകന്‍ ശ്രീ ഗോവിന്ദ ശര്‍മ്മ കലാസാഹിത്യവേദി ഉല്‍ഘാടനം ചെയ്യുന്നു

സദാശിവമാസ്റ്റര്‍ സ്വാഗതം ആശംസിക്കുന്നു


സുശീല ടീച്ചറുടെ അധ്യക്ഷ പ്രസംഗം

പ്രസാദ് മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തുന്നു




ഹനീഫമാസ്ററര്‍ പേപ്പര്‍ കൊണ്ട് പക്ഷികളെ ഉണ്ടാക്കുന്നത് പരിശീലിപ്പിക്കുന്നു


ക്യാമ്പില്‍ ഉണ്ടാക്കിയ പാവ ഹെഡ്മിസ്ട്രസ് ബീഫാത്തിമ ടീച്ചര്‍ക്ക്  നല്‍കുന്നു

Monday 6 July 2015

വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനം


വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനത്തോടനുബന്ധിച്ച് സ്ക്കൂളില്‍ ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന നോവലിനെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശിപ്പിച്ചു.


Wednesday 1 July 2015

വായനാ വാരത്തോടനുബന്ധിച്ച് നടന്നഅറബിക് വായനാമല്‍സരം


വായനാ വാരത്തോടനുബന്ധിച്ച് നടന്ന അറബിക് വായനാമല്‍സരത്തില്‍ ഫാത്തിമത്ത് ബാസില ഒന്നാം സ്ഥാനവും,ഫാത്തിമ രണ്ടാം സ്ഥാനവും,ശാഹുല്‍ മൂന്നാം സ്ഥാനവും നേടി.
ഫാത്തിമത്ത് ബാസില

ഫാത്തിമ

ശാഹുല്‍