Wednesday 29 March 2017

notice


സുഹൃത്തേ,

ഏല്‍ക്കാന എയ്ഡഡ് ജൂനിയര്‍ ബേസിക്ക് സ്ക്കൂള്‍ വികസന സമിതി എക്സിക്യൂട്ടീവ് യോഗം 31/3/2017 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് സ്ക്കൂളില്‍ വെച്ച് ചേരുകയാണ് .സ്ക്കൂളിലെ അടുത്ത വര്‍ഷത്തേക്കുള്ള വികസന പരിപാടികള്‍ വിശദമായി തയ്യാറാക്കാനും ,അടുത്ത പത്ത് വര്‍ഷത്തേക്കുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുവാനും വേണ്ടിയാണ് ഈ യോഗം ചേരുന്നത് .താങ്കള്‍ കൃത്യസമയത്ത് വന്ന് സഹകരിക്കുക.

                                                     വിശ്വസ്തതയോടെ
                                            ചെയര്‍മാന്‍ സിദ്ദീഖ് ഒളമുഗര്‍
                                     വര്‍ക്കിംഗ് ചെയര്‍മാന്‍ സുബൈര്‍ ഹുദവി
                                        കണ്‍വീനര്‍ ബീഫാത്തിമ ടീച്ചര്‍


Saturday 25 March 2017

സ്ക്കൂള്‍ വികസന സമിതി


സ്ക്കൂള്‍ വികസന സമിതി
രക്ഷാധികാരി : ജി. ഇബ്റാഹിം മാസ്റ്റര്‍
ചെയര്‍മാന്‍: സിദ്ദീഖ് ഒളമുഗര്‍ വാര്‍ഡ് മെമ്പര്‍
വര്‍ക്കിംഗ് ചെയര്‍മാന്‍ :സുബൈര്‍ ഹുദവി
വൈസ് ചെയര്‍മാന്‍: ജി വൈ അബൂബക്കര്‍ സിദ്ദീഖ്
ശ്രീമതി സൗമ്യ ഗുണാജെ
പൂര്‍വ്വ വിദ്യാര്‍ത്ഥി സമിതി ചെയര്‍മാന്‍ : അബ്ദുല്‍ നിസാര്‍ എം എ
കണ്‍വീനര്‍ : ബീഫാത്തിമ ടീച്ചര്‍. ഹെഡ് മിസ്ട്രസ്
ജോ.കണ്‍വീനര്‍ : ജോസ് പ്രസാദ് .സ്റ്റാഫ് സിക്രട്ടറി
അംഗങ്ങള്‍ : ആയിഷ ജി
ഫൗസിയ ഗുണാജെ
മിസ്രിയ ഗുണാജെ
മുഹമ്മദ് ആസിഫ്
സരസ്വതി  
അനിത
എം എസ് മുഹമ്മദ്
ഇബ്റാഹിം കെ
അബ്ദുല്‍ റഹ്മാന്‍ എസ് എം
ഹമീദ് ജിഎംചന്ദ്രശേഖരന്‍

Friday 24 March 2017

ഹെഡ് മിസ്ട്രസ് മാതൃകയാവുന്നു


ഹെഡ് മിസ്ട്രസ് മാതൃകയാവുന്നു

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം വികസനസെമിനാറിനോടമുബന്ധിച്ച് 2017 മാര്‍ച്ച് 22 ന് നടന്ന പരിപാടിയില്‍ സ്ക്കൂളില്‍ നടക്കുന്ന പ്രവര്‍ത്തനത്തിന് സൗണ്ട് സിസ്റ്റത്തിന്റെ കുറവ് നികത്തുവാന്‍ വേണ്ടി അടുത്ത വര്‍ഷത്തേക്ക് സൗണ്ട് സിസ്റ്റവും അനുബന്ധ ഉപകരണവും വാങ്ങുവാന്‍ ഉള്ള ഫണ്ട് ഹെഡ് മിസ്ട്രസ് ബീഫാത്തിമ ടീച്ചര്‍ വാഗ്ദാനം ചെയ്തു.

Thursday 23 March 2017

vote of thanks


ബാലോല്‍സവത്തിന്റെ ഭാഗമായി നടന്ന മികവ് പ്രദര്‍ശനം,വിദ്യാലയ വികസന സെമിനാര്‍,കുട്ടികളുടെ കലാപരിപാടികള്‍,മികച്ച വിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ,രക്ഷകര്‍ത്താക്കള്‍,നാട്ടുകാര്‍ എല്ലാവര്‍ക്കും പിടിഎ കമ്മറ്റിയുടെ കടപ്പാടും നന്ദിയും അറിയിക്കുന്നതോടൊപ്പം ഇനിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും സര്‍വ്വപിന്തുണയും ഉണ്ടാവണമെന്നും അഭ്യര്‍ത്ഥിക്കുന്നു .
                                                          എന്ന്  പി ടി എ    കമ്മറ്റിക്ക് വേണ്ടി
                                                              അബ്ദുല്‍‌ ജലീല്‍ മാസ്റ്റര്‍


കുറിപ്പ്:120 വര്‍ഷത്തെ പഴക്കമുള്ള സ്ക്കൂളില്‍ നിന്ന് അടുത്ത് കഴിഞ്ഞ് പോയ ഇപ്പോള്‍ നാട്ടില്‍ ഉള്ള 10 പേരെ മാത്രമാണ് തിരഞ്ഞെടുത്തത് .ഇവരേക്കാള്‍ ഉന്നതിയില്‍ നില്‍ക്കുന്ന പലരും വിദേശത്തും മറ്റ് നാടുകളിലും ജോലി ചെയ്യുന്നുണ്ട് ഒരാഴ്ച്ച കൊ​ണ്ട് ചെയ്ത പരിപാടിയാണ് ഫോട്ടോ കിട്ടുവാനും മറ്റുമുള്ള കുറവ് കൊ​ണ്ടാണ് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുവാന്‍ സാധിക്കാത്തത് ഈ വര്‍ഷം ഇതൊരു തുടക്കമാണ് വരും വര്‍ഷങ്ങളില്‍ ഇതിനേക്കാള്‍ മികച്ച രീതിയില്‍ പരിപാടി നമുക്ക് ആസൂത്രണം ചെയ്യാം.നിങ്ങളുടെ അഭിപ്രായവും നിര്‍ദ്ദേശവും രേഖപ്പെടുത്തുക.
yelkanaajbs@gmail.com
9496835882 whatsapp