Tuesday 19 December 2017

അന്താരാഷ്ട്ര അറബിക്ഡേ 2017

 അന്താരാഷ്ട്ര അറബിക് ഡേ   2017
  അന്താരാഷ്ട്ര അറബിക്ഡേ യോടനുബന്ധിച്ച് സ്ക്കൂളില്‍ അറബിക്ക് ടീച്ചിംഗ് എയ്ഡുകളുടെ പ്രദര്‍ശനം നടത്തി.നാലാം ക്ളാസ്സ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കയ്യെഴുത്ത് മാസിക സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് ബീഫാത്തിമ ടീച്ചര്‍ സ്ക്കൂള്‍ അറബിക് കലാ പ്രതിഭ ഫാത്തിമത് താബിയയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
കയ്യെഴുത്ത് മാസിക പ്രകാശനം

Add caption





 

Tuesday 12 December 2017


ശ്രദ്ധ പ്രത്യേക പി.ടി എ യോഗം 15-12-2017 വെള്ളിയാഴ്ച്ച 3 മണിക്ക്

പ്രിയപ്പെട്ട രക്ഷിതാവേ ,

മാതൃഭാഷ അറിയാനും വായിക്കാനും അറിയാത്ത കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടിയുള്ള മലയാളത്തിളക്കം പരിപാടി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി നമ്മുടെ സ്ക്കൂളില്‍ നടപ്പാക്കി വരികയാണ്.ഇതുമൂലം കഴിഞ്ഞ വര്‍ഷം നാലാം ക്ളാസ്സ് പാസായ എല്ലാ കുട്ടികളും അടിസ്ഥാന ഭാഷാ ശേഷികള്‍ നേടിയാണ് പുറത്ത് പോയത് .
ഇതോടൊപ്പം തന്നെ എല്ലാ വിഷയത്തിലും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി ശ്രദ്ധ എന്ന പ്രത്യേക പഠന പദ്ധതിക്ക് 16-12-17 ശനിയാഴ്ച്ച നമ്മുടെ സ്ക്കൂളില്‍ തുടക്കം കുറിക്കുകയാണ് .4 അവധി ദിവസങ്ങളിലും 16 ക്ളാസ്സ് ദിവസങ്ങളിലുമായി 36 മണിക്കൂര്‍ പാഠ്യ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത് .
ശ്രദ്ധയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പ്രത്യേക പി.ടി.എ യോഗം 15-12-2017 വെള്ളിയാഴ്ച്ച സ്ക്കൂളില്‍ ചേരുകയാണ് .താങ്കള്‍ ക‍ൃത്യ സമയത്ത് എത്തി ച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ശ്രദ്ധ പദ്ധതി പൂര്‍ത്തിയാവുന്നതോടെ നിങ്ങളുടെ കുട്ടിയുടെ പഠന നിലവാരം എ ഗ്രേഡിലേക്കുയരുമെന്ന് നമുക്ക് പ്രതിക്ഷിക്കാം.
വിശ്വസ്ത്തയോടെ

ഗുണാജെ
12-12-2017 ഹെഡ്മിസ്ട്രസും അധ്യാപകരും
എ ജെ ബി സ്ക്കൂള്‍ ഏല്‍ക്കാന