Tuesday 3 April 2018

മികവുല്‍സവം റിപ്പോര്‍ട്ട്


എജെബിഎസ് ഏല്‍ക്കാന മികവുല്‍സവവും സ്ക്കൂളില്‍ നിന്ന് 32വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ബീഫാത്തിമ ടീച്ചര്‍ക്കുള്ള യാത്രയയപ്പും 28/3/2018 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് പി ടി എ പ്രസിഡണ്ട് ജിവൈ അബൂബക്കര്‍സിദ്ദീഖ് പതാക ഉയര്‍ത്തി തുടക്കം കുറിച്ചു.കുമ്പള എ ഇ ഒ മൂര്‍ത്തി സാര്‍ മികവ് പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തു.പൊതുവിദ്യാഭ്യാസ സംരക്ഷണത്തോടനുബന്ധിച്ച് നടപ്പിലാക്കിവരുന്ന മികവ് പ്രദര്‍ശ്നത്തില്‍ കുട്ടികളുടെ സര്‍ഗാത്മക കഴിവുകളെ പോശിപ്പിക്കുന്ന പ്രദര്‍ശനം മികവുറ്റ നിലവാരം പുലര്‍ത്തിയതായി എ ഇ ഒ പ്രസംഗത്തില്‍ സൂചിപ്പിച്ചു. കുട്ടികളുടെ നാടകം ,സ്കിറ്റ്,കലാപ്രകടനങ്ങള്‍ ഇവ കാണികളെ ആകര്‍ഷിപ്പിച്ചു.
11.30 ന് നടന്ന യാത്രയയപ്പ് ചടങ്ങിന് എസ് ആര്‍ ജി കണ്‍വീനര്‍ പ്രസാദ് മാസ്റ്റര്‍ സ്വാഗതമോതി.എണ്‍മകജെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രൂപവാണി ആര്‍ ഭട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്റഫ് ഉല്‍ഘാടനം ചെയ്തു.അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എണ്‍മകജെ പഞ്ചായത്ത് സ്ററാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ആയിഷ,മുന്‍ ഹെഡ്മാസ്റ്റര്‍മാരായ മാലിങ്കേശ്വര ഭട്ട് ,പക്രാബ മാസ്റ്റര്‍,സ്ക്കൂള്‍ മാനേജര്‍ ഇബ്റാഹിം മാസ്റ്റര്‍,ഡോക്ടര്‍ ജമാലുദ്ദീന്‍,ബാപ്പുഞ്ഞി മാസ്ററര്‍,പി ഇ സി സിക്രട്ടറി ജനാര്‍ദ്ദന നായക്,വാര്‍ഡ് മെമ്പര്‍ സിദ്ദീഖ് ഒളമുഗര്‍,ഒ എസ് എ പ്രസിഡണ്ട് ഇബ്രാഹിം മുണ്ടിത്തടുക്ക,മുന്‍ വില്ലേജ് ഓഫീസര്‍ സൂപ്പി സാഹിബ്,പിടിഎ പ്രസിഡണ്ട് ജി വൈ അബൂബക്കര്‍ സിദ്ദീഖ് ,എം പിടിഎ പ്രസിഡണ്ട് പ്രിന്‍സി ഇവര്‍ ആശംസ നേര്‍ന്നു.
മുന്‍ ഹെഡ്മാസ്റ്റര്‍മാരായ മാലിങ്കേശ്വര ഭട്ട് ,പക്രാബ മാസ്റ്റര്‍,സ്ക്കൂള്‍ മാനേജര്‍ ഇബ്റാഹിം മാസ്റ്റര്‍ എന്നിവരെ പൊന്നാടയണിയിച്ചു.
ബീഫാത്തിമ ടീച്ചര്‍ക്കുള്ള സ്നേഹോപഹാരം എണ്‍മകജെ പഞ്ചായത്ത് സ്ററാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ആയിഷ നല്‍കി.

Sunday 1 April 2018

mikav

ഒന്നാം ക്ളാസ്സ് വിദ്യാര്‍ത്ഥികള്‍ സമ്മാനവുമായി

ഒന്നാം ക്ളാസ്സ്  കന്നട വിദ്യാര്‍ത്ഥികള്‍ സമ്മാനവുമായി