ABOUT US


          സ്കൂളിനെക്കുറിച്ച്
എണ്‍മകജെ പഞ്ചായത്തിലെ ഏല്‍ക്കാന പുഴയുടെ തീരത്തെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എ ജെ ബിഎസ് ഏല്‍ക്കാന 1903 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത് .തുടങ്ങിയ കാലത്ത് ഇത് ബ്രിട്ടീഷ്
ഭരണത്തിനു കീഴില്‍ മദ്രാസ് പ്രവിശ്യയില്‍ ആയിരുന്നു.പുരാതനമായ ഈ വിദ്യാലയം ഇപ്പോള്‍ പ്രവര്‍ത്തനത്തിന്റെ 111വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഗുണാജെ,ഏല്‍ക്കാന,പളളം,പജാട്ടെ,കാരമൂല,മണ്ഢമെ,കോട്ടെ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇവിടെയാണ് പഠനം നടത്തുന്നത്.
കന്നഡ മലയാളം മാധ്യമങ്ങളിലായി 100ല്‍ പരം വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്ന ഒരു വിദ്യാലയമാണ് എ ജെ ബിഎസ് ഏല്‍ക്കാന .ഇവിടെ 1മുതല്‍ 4വരെ ക്ളാസുകളിലായി മലയാളത്തിലും കന്നഡയിലുമായി ഓരോ ഡിവിഷനുകളുണ്ട് ഒരു അറബിക് അധ്യാപകനുള്‍പ്പടെ 9അധ്യാപകരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്.
ഏല്‍ക്കാന കൊട്യാലമൂല വലിയ വീട്ടില്‍ ശ്യാംഭട്ട് ആണ് സ്കൂള്‍ സ്ഥാപിച്ചത്1951 ല്‍ ശ്രീ:ഇബ്റാഹിം മാസ്റ്റര്‍ ഈസ്കൂളിന്റെ മാനേജറായി നിയമിതനായി .കന്നഡ മാധ്യമമായി ആരംഭിച്ച ഈ സ്കൂളില്‍ 1958ല്‍ മലയാളം ആരംഭിച്ചു
വിദ്യാലയ സവിശേഷതകള്‍
    പൊതുവിജ്ഞാനം വര്‍ദ്ദിപ്പിക്കുന്നതിനായി ഓരോ മാസത്തിലും ക്വിസ്സ് മല്‍സരങ്ങള്‍
  • ഒന്നാം ക്ളാസ് മുതല്‍ കമ്പ്യൂട്ടര്‍ പഠനം
  • സൈക്ളിംഗ് പരിശീലനം
  • നീന്തല്‍ പരിശീലനം
  • കന്നട പഠിക്കുന്നവര്‍ക്ക് മലയാളവും മലയാളം പഠിക്കുന്നവര്‍ക്ക്കന്നടയും പഠിക്കാനുള്ള സൗകര്യം
  • ഇന്റര്‍നെറ്റ് പരിശീലനം
  • അറബിക് പഠനം


    school development plan 2017


    AIDED JUNIOR BASIC SCHOOL 

    YELKANA

    ARIYAPPADY PO KASARAGOD 
     



    കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം മികവിന്റെ പാതയിലാണ്.നാടിനും ,നാളേയ്ക്കും വേണ്ട വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളിലാണ് സാദ്യമാവുക എന്ന തിരിച്ചറിവിലേക്ക് കേരളീയ പൊതുസമൂഹം ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു. പൊതു വിദ്യാലയങ്ങള്‍ നാടിന്റെ പൊതുസ്വത്താണെന്നും പൊതുസ്വത്ത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും തിരിച്ചറിഞ്ഞു കഴിഞ്ഞ ദേശങ്ങളില്‍ വികസനത്തിന്റെ ,സാംസ്ക്കാരിക മുന്നേറ്റത്തിന്റെ, പുതിയ ചലനങ്ങള്‍ ദൃഷ്യമായിത്തുടങ്ങിയിട്ടുണ്ട് .നമ്മുടെ സ്ക്കൂളും മുന്നേറാനുള്ള കഠിന പരിശ്രമത്തിലാണ്.നാട്ടിലെ ഓരോ കുട്ടിയും നാട്ടു വിദ്യാലയത്തിലേക്ക് എന്ന മുദ്രാവാക്യത്തോടെ എ .ജെ ബി എസ് ഏല്‍ക്കാനയും തയ്യാറെടുക്കുകയാണ് .നിങ്ങളുടെ ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേഷങ്ങള്‍ക്കുമായി ഈ വികസന രേഖ പൊതുജനസമക്ഷം സമര്‍പിക്കുന്നു.

    എന്ന്
    ഹെഡ് മിസ്ട്രസ് ,പി.ടി., മാനേജര്‍


    അക്കാദമികം
    ഉപമേഖല : ഭാഷാ പഠനം
    പ്രവര്‍ത്തനം: ഭാഷോല്‍സവം
    കുട്ടികളുടെ മാതൃഭാഷ നിലവാരം ഉയര്‍ത്തല്‍.
    സര്‍ഗാത്മകതാ രചനകളില്‍ കുട്ടികള്‍ക്ക് അവസരം നല്‍കല്‍.
    വായനാ സാമഗ്രികളുടെ ശേഖരണവും നിര്‍മ്മാണവും
    നടത്തുവാന്‍ ഉദ്ദേശിക്കുന്ന പ്രപര്‍ത്തനങ്ങള്‍.
    • മികച്ച രചനകള്‍ ഒരുക്കല്‍.
    പഠന പ്രപര്‍ത്തനത്തിന്റെ ഭാഗമായി ക്ളാസ്സ് മുറികളില്‍ നടക്കേണ്ട രചനാപ്രവര്‍ത്തനങ്ങള്‍ എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടു കൂടി നടത്തല്‍ .ഒരു യൂണിറ്റിലെ സര്‍ഗാത്മക രചനകള്‍ ലിസ്റ്റ് ചെയ്ത് ക്ളാസ്സ് മുറിയില്‍ പ്രയോഗിക്കല്‍, ക്ളാസ്സ് റൂം പതിപ്പ് നിര്‍മിക്കല്‍.
    അത് ഡി ടി പി ചെയ്ത് പി ടി എ ,എം പി ടി എ ,പൊതു സമൂഹം ഇവര്‍ക്ക് വായിക്കാനുതകും വിധം തയ്യാറാക്കല്‍.
    ചുമതല : വിദ്യാരംഗം കലാസാഹിത്യ വേദി
    • ബാല സഭകള്‍ ശക്തിപ്പെടുത്തല്‍.
    ക്ളാസ്സ് മുറിയില്‍ രൂപപ്പെടുന്ന കഥകള്‍ ,കവിതകള്‍,ലേഖനങ്ങള്‍ ഇവ ബാലസഭയില്‍ അവതരിപ്പിക്കല്‍.
    ബാലസഭ അജണ്ട മുന്‍കൂട്ടി നിശ്ചയിക്കല്‍.
    ബാല സഭ നടത്തിപ്പ് ചുമതല പൂര്‍ണ്ണമായും കുട്ടികള്‍ക്ക് നല്‍കല്‍.
    വായനാ സാമഗ്രികള്‍ ഉറപ്പാക്കല്‍.
    ഒന്ന് മുതല്‍ നാല് വരെ ക്ളാസ്സുകളില്‍ ഭാഷാപഠനത്തിന്റെ ഭാഗമായി വായിക്കേണ്ട പുസ്തകങ്ങള്‍‌ ലിസ്റ്റ് ഉപയോഗപ്പെടുത്തി അവ ശേഖരിക്കല്‍.
    ക്ളാസ്സ് ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങള്‍‌ വാങ്ങല്‍.
    വായനാക്കാര്‍ഡുകള്‍ തയ്യാറാക്കല്‍.
    • വായനാമൂല മെച്ചപ്പെടുത്തല്‍.
    വായനക്കുള്ള സാമഗ്രികള്‍ പി ടി എ ശില്‍പ്പശാലയില്‍ തയ്യാറാക്കി അവ എഴുതി തയ്യാറാക്കല്‍.
    ബാല സാഹിത്യ മാസികകള്‍ ,സ്പോണ്‍സര്‍ശിപ്പിലൂടെ എത്തിക്കല്‍.
    ദിനപത്രങ്ങളില്‍ വരുന്ന വിദ്യാരംഗം പോലെയുള്ള പത്രക്കട്ടിംഗുകള്‍ ശേഖരിച്ച് കുട്ടികള്‍ക്ക് നല്‍കല്‍.

    ചുമതല :പിടിഎ, ക്ളാസ്സ് അധ്യാപകര്‍

    • സര്‍ഗചുമര്‍
    സ്ക്കൂളിന്റെ ഓഫീസിനു മുന്‍വശത്തായി ചുവരില്‍ കുട്ടികളുടെ രചനകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സ്ഥിര സംവിധാനം. കഥ,കവിത,ചിത്രം ഇവ പ്രദര്‍ശിപ്പിക്കല്‍ ,രചനകള്‍ സംബന്ധിച്ച അഭ്പ്രായങ്ങളും നിര്‍ദ്ദേശങ്ങളും ബുക്കില്‍ രേഖപ്പെടുത്തി അവ പ്രദര്‍ശിപ്പിക്കല്‍.
    മാസത്തില്‍ കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച്ച വെച്ചവര്‍ക്ക് സമ്മാനങ്ങള്‍ സ്പോന്‍സര്‍ശിപ്പിലൂടെ കണ്ടത്തല്‍.
    ചുമതല :ക്ളാസ്സ് ലീഡര്‍,പിടിഎ

    • സ്ക്കൂള് ബ്ളോഗ്
    സ്ക്കൂള്‍ ബ്ലോഗിനെ കുട്ടികളുടെ രചനകള്‍,അവര്‍ വരച്ച ചിത്രങ്ങള്‍ ,ഓരോ ക്ളാസ്സിലും നടത്തുന്ന പഠനത്തെളിവുകള്‍,വ്യത്യസ്ത പഠന മാതൃകകള്‍,മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന പി .ടി. എഫ്,ഓഡിയോ,വീഡിയോ,പ്രസന്റേഷന്‍ മാത‍ൃകകള്‍ , ഇവ പ്രദര്‍ഷിപ്പിക്കുന്ന വേദിയാക്കല്‍. ചുമതല : സ്ക്കൂള്‍ ഐ ടി ചുമതലക്കാരന്‍
    • സാഹിത്യകാരന്‍മാരെ സ്ക്കൂളിലെത്തിക്കല്‍
    പ്രദേശത്തുള്ള എഴുത്തുകാരെ സ്ക്കൂളിലേക്ക് ക്ഷണിക്കുകയും അവരുടെ എഴുത്തനുഭവങ്ങളും, വായനാനുഭവങ്ങളും ,കുട്ടികളുമായി പങ്കുവെക്കുന്നതിനും അവരുമായി സംവദിക്കുന്നതിനും അവസരം നല്‍കല്‍.
    കഥയരങ്ങ്,നാട്ടരങ്ങ്,കവിയരങ്ങ്
    സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച കഥകള്‍,കവിതകള്‍ ,നാടന്‍ പാട്ടുകള്‍ ഡയറിക്കുറിപ്പുകള്‍ ഇവ പൊതുപരിപാടികളില്‍ നിശ്ചിത സമയം നല്‍കി അവതരിപ്പിക്കല്‍. രചനകള്‍ പ്രസിദ്ദീകരിക്കല്‍
    കുട്ടികളുടെ രചനകള്‍ എഡിറ്റ് ചെയ്ത് മാസത്തിലും മാസത്തിലെ മികച്ച രചനകള്‍ ചേര്‍ത്ത് വാര്‍ഷികപ്പതിപ്പും ഉണ്ടാക്കല്‍ മാസത്തില്‍ ക്വസ്സ് മല്‍സരം
    വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാസത്തില്‍ ക്വിസ്സ് മല്‍സരം നടത്തി കുട്ടികളില്‍ പൊതുവിജ്ഞാനം വര്‍ദ്ദിപ്പിക്കല്‍.
    • ദിനാചരണങ്ങള്‍
    ഓരോ ദിവസത്തിന്റേയും പ്രത്യേകതകള്‍ വരുന്ന പേപ്പര്‍ കട്ടിംഗുകള്‍,വീഡിയോ പ്രദര്‍ശനം ദിനാചരണങ്ങള്‍ പി ടി എ സാന്നിധ്യത്തില്‍ ആക്കല്‍.
    സ്ക്കൂള്‍ പാര്‍ലമെന്റ് ഉപജില്ല-ജില്ലാതല മേളകളിലും ശില്‍പ്പശാലയിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തല്‍.
    • ഇംഗ്ളീഷ് പഠനം
    പ്രീടെസ്റ്റ് നടത്തി മികവുകള്‍,പരിമിതികള്‍ കണ്ടെത്തല്‍.
    പ്രവര്‍ത്തന പാക്കേജ് ഇംഗ്ളീഷ് അസംബ്ളി
    ഡയറിക്കുറിപ്പ്,ഇംഗ്ളീഷ് ക്ളാസ്സ് ലൈബ്രറി,വായനാ സാമഗ്രികള്‍,ലഘു വായനാ പുസ്തകം,പത്രം,ഇംഗ്ളീഷ് തിയ്യേറ്റര്‍,പതിപ്പുകള്‍,മാഗസിനുകള്‍,രചനാ ശില്‍പ്പശാല,ഇംഗ്ളീഷ് കാര്‍ട്ടൂണ്‍,പഠന ഗെയിമുകള്‍ ഈ പ്രവര്‍ത്തനം തന്നെ അറബി ,കന്നട മറ്റ് ഭാഷകള്‍ക്കും ഉപയോഗിക്കല്‍.
    • ശാസ്ത്ര മൂല
    ഓരോ ക്ളാസ്സിലും ആവശ്യമായ സാധനങ്ങള്‍ ലിസ്റ്റ് ചെയ്യുകയും നിര്‍മിക്കേണ്ടവ,വാങ്ങേണ്ടവ ഇവ വേര്‍തിരിക്കുകയും അതിനുള്ള പുസ്തകങ്ങള്‍ ,ലഘു പരീക്ഷണങ്ങള്‍ അടങ്ങിയ വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിക്കുക. ഭാഷാ കോര്‍ണറുകള്‍,ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍.
    ഭൗതികം
    ഹാള്‍ ആയിട്ടുള്ളത് ക്ളാസ്സ് തിരിച്ച് ടൈല്‍സ് പാകി ചുമര്‍ മുഴുവനായും തേപ്പ് ചെയ്ത് പൊടി പിടിക്കാത്തത് ആക്കുക. ഓരോ ക്ളാസ്സിലും L.C.D പ്രൊജക്ടര്‍ ,കമ്പ്യൂട്ടര്‍, സൗണ്ട് സിസ്റ്റം,ആവശ്യമായ വെളിച്ചം ഇവ തയ്യാറാക്കുക.ഓരോ അധ്യാപകരും ഒരു ലാപ് ടോപ്പ് എടുക്കുകയും ഭൗതിക സാഹചര്യങ്ങള്‍,മാനേജ്മെന്റ് ,എം .എല്‍ .,എം. പി ഫണ്ട് മുഖേന കണ്ടെത്തുക.ക്ളാസ്സില്‍ വായനാമൂല
    ഹരിത പരിസരം
    സ്ക്കൂള്‍ കോമ്പൗണ്ടില്‍ മരങ്ങള്‍ നട്ട് പിടിപ്പിക്കുകയും മരത്തിന് ഓരോ കുട്ടിയുടെ പേര് നല്‍കി അതിനെ പരിപാലിക്കാന്‍ അവരോട് പറയുകയും നാലാം ക്ളാസ്സ് കഴി‍‍ഞ്ഞ് പോവുമ്പോള്‍ അവരുടെ മരത്തിനെ മറ്റ് കുട്ടികള്‍ക്ക് ഏല്‍പിച്ച് കൊടുക്കുക കൃഷി വകുപ്പ് ,പരിസരത്തുള്ള കര്‍ഷകര്‍ ,പി .ടി .എ ഇവരുടെ സഹായം തേടുക.
    സുന്ദര ശുചിത്വ വിദ്യാലയം
    പ്ളാസ്റ്റിക്ക് രഹിത വിദ്യാലയം ,വായനാ കൂടാരമൊരുക്കല്‍,സ്ക്കൂള്‍ പൂന്തോട്ടമൊരുക്കല്‍,കുട്ടികള്‍ക്ക് കളിക്കാന്‍ മിനി പാര്‍ക്ക്,ചുറ്റുമതില്‍,ആകര്‍ശകമായ പ്രവേശന കവാടം,മുറ്റം ഇന്റര്‍ലോക്ക്,ഓപ്പണ്‍ സ്റ്റേജ് സൗകര്യം ,സ്ക്കൂള്‍ കോമ്പൗണ്ടിലുള്ള മരത്തിന് ചുറ്റും ഇരിപ്പിടം ഒരുക്കല്‍,വിശരഹിത പച്ചക്കറി കൃഷി വീട്ടിലും വിദ്യാലയത്തിലും.
    വൃത്തിയുള്ള ടോയ് ലറ്റ് സൗകര്യം ,ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ
    പോഷകാഹാരം -വിതരണം -ഊട്ടുപുര
    കാറ്റും വെളിച്ചവും കടക്കുന്ന വൃത്തിയുള്ള അടുക്കള
    കുട്ടികള്‍ക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ ഭക്ഷണ ഹാള്‍
    മിക്സി ,കുക്കര്‍ ,പൈപ്പ് കണക്ഷന്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍
    പ്രസിദ്ദീകരിച്ച മെനു, സ്റ്റോര്‍ റൂം
    എല്ലാ കുട്ടികള്‍ക്കും തിളപ്പിച്ച വെള്ളം കൊടുക്കാനുള്ള സംവിധാനം
    വീട്ടില്‍ നിന്നും വിഭവങ്ങള്‍ (കറിവേപ്പില,തേങ്ങ ....)
    അമ്മമാരുടെ സാന്നിധ്യം പാചകത്തിലും വിളമ്പലിലും
    കായിക വിദ്യാഭ്യാസ സൗകര്യം
    കായിക പരിശീലനത്തിനാവശ്യമായ ആധുനിക സംവിധാനങ്ങള്‍,ഉപകരണങ്ങള്‍
    ഫുട്ബോള്‍ ,ചെസ്സ് ,ഷട്ടില്‍,സൈക്കിള്‍ ,നീ‍ന്തല്‍ തുടങ്ങിയവയില്‍ പരിശീലനം.കായിക പരമായ എക്സര്‍സൈസുകളും,നാടന്‍ കളികളും പരിശീലിപ്പിക്കല്‍ ,സോപ്പ് നിര്‍മ്മാണം ,കുട നിര്‍മ്മാണം,തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കല്‍, സ്ക്കൂള്‍ ഗ്രൗണ്ടില്‍ ഗാലറി.
    കമ്പ്യൂട്ടര്‍ലാബ്
    ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടെയുള്ള കമ്പ്യൂട്ടര്‍ ലാബ് ,വൈഫൈ സൗകര്യം ,കോളാര്‍ മൈക്ക് ക്യാമറ,എല്‍ സി ഡി പ്രൊജക്ടര്‍, എ സി സൗകര്യം,മുടക്കമില്ലാത്ത പവര്‍ കണക്ടിവിറ്റി.വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം,ക്യാമറ നിറീക്ഷണം,കുട്ടികളുടെ നീക്കങ്ങള്‍ രക്ഷിതാക്കളിലെത്തിക്കുവാനുള്ള നൂതന മാര്‍ഗങ്ങള്‍
    ഓഫീസ് റൂം കം സ്റ്റാഫ് റൂം
    മേശ കസേര കമ്പ്യൂട്ടര്‍,പ്രിന്റര്‍ ടെലിഫോണ്‍,സ്ക്കള്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം,വിദ്യാലയ നേട്ടങ്ങളുടെ പ്രദര്‍ശനം,അധ്യാപകരുടെ ഫോണ്‍,ഇ മെയില്‍ വിലാസ ചാര്‍ട്ട്,അധ്യാപകര്‍ക്ക് യോഗം കൂടാനുള്ള സ്ഥലം
    സാമൂഹികം
    ഓരോ മാസാവസാനത്തിലും പിടിഎ
    മാസം തോറും കുട്ടുകള്‍ക്ക് പരീക്ഷ നടത്തി കുട്ടികളെ വിലയിരുത്തല്‍
    ക്ളാസ്സ് പി ടിഎ യില്‍ പ്രോഗസ് കാര്‍ഡ് അവതരണം
    പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളുടെ ഇടപെടല്‍
    കുട്ടികളെ സഹായിക്കാലാവശ്യമായ സ്ക്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തല്‍
    പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പി .ടി.എ രക്തദാന സേന രൂപീകരിക്കല്‍
    സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ കുട്ടികളുടെ കലാ പ്രകടനങ്ങള്‍
    പൂര്‍വ്വ വിദ്യാര്‍ത്ഥി ,അംഗന്‍വാടി കുട്ടികള്‍,രക്ഷിതാക്കള്‍ ഇവരുടെ കലാപരിപാടികള്‍
    രക്ഷിതാക്കള്‍ക്ക് കംപ്യൂട്ടര്‍ പരിശീലനം
    അക്കാദമിക് മാസ്റ്റര്‍ പ്ളാന്‍ 2018


    കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം മികവിന്റെ പാതയിലാണ്.നാടിനും ,നാളേയ്ക്കും വേണ്ട വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളിലാണ് സാധ്യമാവുക എന്ന തിരിച്ചറിവിലേക്ക് കേരളീയ പൊതുസമൂഹം ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു. പൊതു വിദ്യാലയങ്ങള്‍ നാടിന്റെ പൊതുസ്വത്താണെന്നും പൊതുസ്വത്ത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും തിരിച്ചറിഞ്ഞു കഴിഞ്ഞ ദേശങ്ങളില്‍ വികസനത്തിന്റെ ,സാംസ്ക്കാരിക മുന്നേറ്റത്തിന്റെ, പുതിയ ചലനങ്ങള്‍ ദൃഷ്യമായിത്തുടങ്ങിയിട്ടുണ്ട് .നമ്മുടെ സ്ക്കൂളും മുന്നേറാനുള്ള കഠിന പരിശ്രമത്തിലാണ്.നാട്ടിലെ ഓരോ കുട്ടിയും നാട്ടു വിദ്യാലയത്തിലേക്ക് എന്ന മുദ്രാവാക്യത്തോടെ എ. ജെ .ബി .എസ് ഏല്‍ക്കാനയും തയ്യാറെടുക്കുകയാണ് .നിങ്ങളുടെ ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേഷങ്ങള്‍ക്കുമായി ഈ അക്കാദമിക് മാസ്ററര്‍ പ്ളാന്‍ പൊതുജനസമക്ഷം സമര്‍പിക്കുന്നു.
  • സ്കൂളിനെക്കുറിച്ച് അല്‍പം
  • കുട്ടികളുടെ വിവരങ്ങള്‍ 2017-18
  • അധ്യാപകരുടെ വിവരങ്ങള്‍ 2017-18
  • ഒന്നാം ക്ളാസ്സ് ഒന്നാന്തരം
  • അക്ഷരം ഉറപ്പിക്കല്‍
  • ചിഹ്നങ്ങള്‍ ഉറപ്പിയ്ക്കല്‍
  • വായനാകാര്‍ഡ്
  • ക്ളാസ്സ് ലൈബ്രറി
  • പഠനോപകരണ നിര്‍മ്മാണം
  • . സി.ടി സാധ്യതകള്‍
അക്കാദമിക് മാസ്റ്റര്‍ പ്ളാന്‍ അറബിക്
  • അറബിക് മധുരം:
  • വായനാ ലോകം
  • നല്ല വായനക്കാരനാക്കുക
  • പദപരിചയം
  • ആസ്വാദന ലോകം
  • അറബിക്ക് ഫെസ്റ്റ്
  • നല്ല ഏഴുത്ത്
  • ദിനാചരണങ്ങള്‍
  • മത്സരങ്ങളുടെ ലോകം
  • ഡിജിറ്റല്‍ ലോകം

ഗണിത പഠനം
  • ഗണിത പഠനത്തില്‍ കുട്ടികളില്‍ അഭിരുചി വളര്‍ത്തല്‍
  • ഗണിതപരമായ പിന്നോക്കാവസ്ഥ പരിഹരിക്കല്‍
  • ഗണിതാസ്വാദനം
  • ഗണിതക്ളബ്ബ് രൂപീകരണം
  • ഗണിതലാബ്
  • മാത്സ് ബ്ളോഗ്
  • ലിറ്റില്‍ മാസ്റ്റര്‍
  • ഗണിതശാസ്ത്ര കോണ്‍ഫറന്‍സ്
  • ഗണിതമേള
  • ഗണിതമാഗസിന്‍
പരിസര പഠനം
  • ശാസ്ത്രപഠനത്തില്‍ കുട്ടികള്‍ക്ക് അഭിരുചി വളര്‍ത്തല്‍
  • ശാസ്ത്രപഠനവുമായി ബന്ധപ്പെട്ട പിന്നോക്കാവസ്ഥ പരിഹരിക്കല്‍
  • ശാസ്ത്രാസ്വാദനം
  • ശാസ്ത്ര ക്ളബ്ബ് രൂപീകരണം
  • ശാസ്ത്രലാബ്
  • ശാസ്ത്രമേള
  • ലിറ്റില്‍മാസ്റ്റര്‍
എന്റെ മലയാളം മാതൃഭാഷാ നൈപുണ്യ വികസന പരിപാടി
  • 3,4 ക്ളാസ്സുകളിലെ ഓരോ കുട്ടിയുടെയും ഭാഷാ നിലവാരം കണ്ടെത്തുക.
  • നിലവാരത്തിനനുസരിച്ച് കുട്ടികളെ മൂന്ന് വിഭാഗങ്ങളായി തിരിക്കുക. ഓരോ വിഭാഗത്തിനും പ്രത്യേക പരിശലനം നല്‍കുക
  • കുട്ടികളുടെ ഭാഷാ നൈപുണികള്‍ യഥാര്‍ത്ഥ ജീവിതവുമായി ബന്ധിപ്പിച്ച് പരിപോഷിപ്പിക്കല്‍
  • പ്രാദേശിക വിദഗ്ദരുടെ സേവനംവിദ്യാലയത്തില്‍ പ്രയോജനപ്പടത്തല്‍
  • കുട്ടികള്‍ക്ക് താല്‍പര്യമുള്ള രീതിയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കൂടുതല്‍ കുട്ടികളെ വിദ്യാലയത്തിലേക്ക് ആകര്‍ഷിപ്പിക്കുകയും ചെയ്യല്‍
  • സാമൂഹ്യ പങ്കാളിത്തത്തോടെ പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു
  • ഒന്നാം ടേം അവസാനിക്കുന്നതോടുകൂടി എല്ലാ കുട്ടികള്‍ക്കും അടിസ്ഥാന ഭാഷാശേഷികള്‍ നേടിയെന്നുറപ്പു വരുത്തല്‍
ഭൗതികം
  • മള്‍ട്ടി മീഡിയ ക്ളാസ്സ് മുറി
  • ഹരിത പരിസരം
  • സുന്ദര ശുചിത്വ വിദ്യാലയം
  • വൃത്തിയുള്ള ടോയ് ലറ്റ് സൗകര്യം
  • പോഷകാഹാരം -വിതരണം -ഊട്ടുപുര
  • മികച്ച രചനകള്‍ ഒരുക്കല്‍
  • ബാല സഭകള്‍ ശക്തിപ്പെടുത്തല്‍
  • വായനാ സാമഗ്രികള്‍ ഉറപ്പാക്കല്‍.
  • വായനാമൂല മെച്ചപ്പെടുത്തല്‍.
  • സര്‍ഗചുമര്‍
  • സ്ക്കൂള്‍ ബ്ളോഗ്
  • കഥയരങ്ങ്,നാട്ടരങ്ങ്,കവിയരങ്ങ്
  • ചില്‍ഡ്രന്‍സ് പാര്‍ക്ക്
  • മഴവെള്ള സംഭരണി
  • ചുറ്റുമതില്‍
  • കായിക വിദ്യാഭ്യാസ സൗകര്യം
  • ജൈവവൈവിദ്യ പാര്‍ക്ക്
  • പൂന്തോട്ട നിര്‍മ്മാണം
  • ക്സാം വിലയിരുത്തല്‍




സ്കൂളിനെക്കുറിച്ച് അല്‍പം
എണ്‍മകജെ പഞ്ചായത്തിലെ ഏല്‍ക്കാന പുഴയുടെ തീരത്തെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എ ജെ ബിഎസ് ഏല്‍ക്കാന 1903 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത് .തുടങ്ങിയ കാലത്ത് ഇത് ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ മദ്രാസ് പ്രവിശ്യയില്‍ ആയിരുന്നു.പുരാതനമായ ഈ വിദ്യാലയം ഇപ്പോള്‍ പ്രവര്‍ത്തനത്തിന്റെ 112വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്.
ഗുണാജെ,ഏല്‍ക്കാന,പളളം,പജാട്ടെ,കാരമൂല,മണ്‍ടമെ ,കോട്ട തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇവിടെയാണ് പഠനം നടത്തുന്നത്. കന്നഡ മലയാളം മാധ്യമങ്ങളിലായി നൂറോളം വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്ന ഒരു വിദ്യാലയമാണ് എ ജെ ബിഎസ് ഏല്‍ക്കാന .ഇവിടെ 1മുതല്‍ 4വരെ ക്ളാസുകളിലായി മലയാളത്തിലും കന്നഡയിലുമായി ഓരോ ഡിവിഷനുകളുണ്ട് .ഒരു അറബിക് അധ്യാപകനുള്‍പ്പടെ 7 ധ്യാപകരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്.
ഏല്‍ക്കാന കൊട്യാലമൂല വലിയ വീട്ടില്‍ ശ്യാംഭട്ട് ആണ് സ്കൂള്‍ സ്ഥാപിച്ചത് 1951ല്‍ ശ്രീ:ഇബ്രാഹിം മാസ്റ്റര്‍ ഈ സ്കൂളിന്റെ മാനേജറായി നിയമിതനായി .കന്നഡ മാധ്യമമായി ആരംഭിച്ച ഈ സ്ക്കൂളില്‍ 1958ല്‍ മലയാളം ആരംഭിച്ചു . കന്നട വിഭാഗത്തിലെ രണ്ട് അധ്യാപകര്‍ കുട്ടികള്‍ കുറഞ്ഞതിനാല്‍ മറ്റ് സ്ക്കൂളിലേക്ക് പോയെങ്കിലും വിദ്യാര്‍ത്ഥികളുടെ പഠനം സുഗമമായി നടക്കുന്നു.ഓരോ കുട്ടിക്കും ഓരോ ക്ളാസ്സിലും ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ ലഭിക്കുന്നുവെന്ന് ഇവിടുത്തെ അധ്യാപകര്‍ ഉറപ്പ് വരുത്തുന്നതോടൊപ്പം ഓരോ കുട്ടിയുടെയും നൈസര്‍ഗികമായ പ്രത്യേക കഴിവുകള്‍ കണ്ടെത്തി അവയില്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു.പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അവധി ദിവസങ്ങളില്‍ പ്രത്യേക ക്ളാസ്സുകള്‍ നടത്തി വരുന്നു.
വിദ്യാരംഗം കലാ സാഹിത്യവേദി,ഗണിത ക്ളബ്ബ് ,സുരക്ഷാ ക്ളബ്ബ്,ഹരിത ക്ളബ്ബ്,അലിഫ് ക്ളബ്ബ്,ഇംഗ്ളീഷ് ക്ളബ്ബ് തുടങ്ങിയവ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കുന്നു.
പഠനത്തിനും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും സ്ക്കൂള്‍ ഒരുപോലെ പ്രാധാന്യം നല്‍കുന്നു.സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും കായികമേള,കലോല്‍സവം,ശാസ്ത്ര മേള,ക്വിസ്സ് മല്‍സരങ്ങള്‍ ,സ്ക്കോളര്‍ഷിപ്പ് പരീക്ഷകള്‍ എന്നിവയില്‍ വിജയികളാവാറുണ്ട്.


വിദ്യാലയത്തിന്റെ പേര് : എ ജെ ബി സ്ക്കൂള്‍ ഏല്‍ക്കാന
വിലാസം : അരിയപ്പാടി പി ഒ
പെര്‍ഡാല വഴി 671551
ഫോണ്‍ : 9446169183
സ്ക്കൂള്‍ കോഡ് : 11326
വിദ്യാഭ്യാസ ഉപജില്ല : കുമ്പള
വിദ്യാഭ്യാസ ജില്ല : കാസര്‍ഗോഡ്
റവന്യു ജില്ല : കാസര്‍ഗോഡ്
ബി ആര്‍ സി : കുമ്പള
സി ആര്‍ സി : മുഗു
ഗ്രാമ പ‍‍ഞ്ചായത്ത് : ഷേണി
ബ്ളോക്ക് പ‍‍ഞ്ചായത്ത് : മഞ്ചേഷ്വരം
ജില്ലാപ‍‍ഞ്ചായത്ത് : കാസര്‍ഗോഡ്
സ്ക്കൂള്‍ ബ്ളോഗ് : www.11326ajbsyelkana.blogspot.in
മെയില്‍ ഐഡി : yelkanaajbs@gmail.com
സ്ക്കൂള്‍ വിക്കി : https://schoolwiki.in/ajbsyelkana


കുട്ടികളുടെ വിവരങ്ങള്‍ 2017-18


ആണ്‍കുട്ടികള്‍
പെണ്‍കുട്ടികള്‍


ആണ്‍കുട്ടികള്‍
പെണ്‍കുട്ടികള്‍
1 മലയാളം
9
2
1കന്നട
4
3
2മലയാളം
11
6
2കന്നട
0
3
3മലയാളം
10
7
3കന്നട
2
2
4മലയാളം
7
7
4കന്നട
3
2
അധ്യാപകരുടെ വിവരങ്ങള്‍ 2017-18
പേര്
ക്ളാസ്സ് ചാര്‍ജ്
ബീഫാത്തിമ ജി പി
ഹെഡ്മിസ്ട്രസ് 2 മലയാളം
ജോസ് പ്രസാദ് .
3 .മലയാളം
മുഹമ്മദ് അനീഫ .
3 .കന്നട
അബ്ദുല്‍ അസീസ് .
4 .കന്നട
അബ്ദുല്‍ ജലീല്‍ .
അറബിക്ക്
റഷീദ .കെ
4 .മലയാളം
ധന്യ .എം
1 .മലയാളം



ഒന്നാം ക്ളാസ്സ് ഒന്നാന്തരം
വിദ്യാഭ്യാസം ഏവരുടെയും മൗലികാവകാശമാണ് .അത് നേടണമെങ്കില്‍ ഒരു കുട്ടി വിവിധ മേഖലകളിലൂടെ കടന്ന് പോവേണ്ടതുണ്ട്. ഈ ഘട്ടത്തിലൂടെ കടന്ന് പോവുമ്പോള്‍ എല്ലാ ശേഷികളും ഫലപ്രദമായി നേടണമെന്നില്ല. അത്തരത്തിലുള്ള കുട്ടികള്‍ പഠന പിന്നോക്കോവസ്ഥയില്‍ എത്തുന്നു.കുട്ടിയുടെ മാനസിക,ശാരീരിക,ഭൗതിക ചുറ്റുപാടുകള്‍ ഇതിന് കാരണമാവാം.ഒന്ന്,രണ്ട് ക്ളാസുകളിലെ കുട്ടികളെ സംബന്ധിച്ച് അക്ഷരം ഉറപ്പിക്കല്‍,ചിഹ്നങ്ങള്‍ ഉറപ്പിയ്ക്കല്‍,വാക്യ നിര്‍മ്മാണം തുടങ്ങിയവയ്ക്കാണ് കൂടുതല്‍ പ്രാധാന്യം.ഇതിലൂടെ വായനയെ പരിപോഷിപ്പിക്കല്‍.ഒന്നാം ക്ളാസ്സ് ഒന്നാന്തരമാക്കാനുള്ള ചില പ്രവര്‍ത്തനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ലക്ഷ്യങ്ങള്‍
പ്രവര്‍ത്തനം
കാലയളവ്
ചുമതല
സാമ്പത്തിക വിശകലനം
അക്ഷരം ഉറപ്പിക്കല്‍
ഒരു കുട്ടി ഒന്നാം ക്ളാസ്സ് കഴിയുമ്പോഴേക്കും അക്ഷരങ്ങള്‍ തിരിച്ചറിയാനും വായിക്കാനും പഠിച്ചിരിക്കണം .ഇതിനായി അക്ഷര കാര്‍ഡുകള്‍,പദ കാര്‍ഡുകള്‍ എന്നിവ കൂടുതലായി ക്ളാസ്സില്‍ ഉപയോഗിക്കേണ്ടതായിട്ടുണ്ട്.അക്ഷരങ്ങള്‍ ഉപയോഗിച്ച്പുതിയ പദങ്ങള്‍ നിര്‍മ്മിക്കാനും പദകാര്‍ഡുകള്‍ ഉപയോഗിച്ച് വാക്യങ്ങള്‍ ഉണ്ടാക്കി അത് വായിക്കാനും വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യും.
ജൂണ്‍ മുതല്‍
ക്ളാസ്സ് ടീച്ചര്‍
പിടിഎ
1000
ചിഹ്നങ്ങള്‍ ഉറപ്പിയ്ക്കല്‍
കുട്ടികള്‍ ഏറെ പ്രയാസപ്പെടുന്ന ഒരു മേഖലയാണിത്.അക്ഷരങ്ങള്‍ അറിയാമെങ്കിലും അതിനോടൊപ്പം ചിഹ്നം എങ്ങനെ ചേര്‍ക്കണമെന്നറിയില്ല .ഇതിനായി ചിഹ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വിധത്തിലുള്ള വായനാ സാമഗ്രികള്‍ ഒരുക്കുകയും വര്‍ക്കൂഷീറ്റുകള്‍ തയ്യാറാക്കി കുട്ടികള്‍ക്ക് നല്‍കുകയും ചെയ്യും.
ജൂണ്‍ മുതല്‍
ക്ളാസ്സ് ടീച്ചര്‍
പിടിഎ
1000
വായനാകാര്‍ഡ്
ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ടും അല്ലാതെയും പരമാവധി തയ്യാറാക്കി ക്ളാസ്സില്‍ വെക്കുകയും കുട്ടികള്‍ക്ക് വായിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്യല്‍
ജൂണ്‍ മുതല്‍
ക്ളാസ്സ് ടീച്ചര്‍
പിടിഎ
500
ക്ളാസ്സ് ലൈബ്രറി
ഒന്നാം ക്ളാസ്സിലെ കുട്ടികള്‍ക്ക് വായിക്കാന്‍ പറ്റുന്ന തരത്തിലുള്ള പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി ക്ലാസ്സ് ലൈബ്രറി വിപുലീകരിക്കല്‍.ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തല്‍ .
ജൂണ്‍ മുതല്‍
ക്ളാസ്സ് ടീച്ചര്‍
പിടിഎ
2000
പഠനോപകരണ നിര്‍മ്മാണം
ഓരോ പാഠഭാഗവുമായി ബന്ധപ്പെട്ട് ഉണ്ടാക്കാന്‍ പറ്റുന്ന പരമാവധി പഠനോപകരണങ്ങള്‍ നിര്‍മ്മിക്കല്‍.പാഴ്വസ്തുക്കളില്‍ നിന്നുള്ളവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ഗണിത പഠനത്തിലേക്ക് ആവശ്യമായ ശേഖരണങ്ങള്‍ ഒരുക്കല്‍
ജൂണ്‍ മുതല്‍
ക്ളാസ്സ് ടീച്ചര്‍
പിടിഎ
5000
. സി.ടി സാധ്യതകള്‍
    കുട്ടികള്‍ക്ക് വളരെയധികം താല്‍പര്യമുള്ള കാര്യമാണ് ഐ.സി.ടി.ചിത്രങ്ങള്‍ കാണിച്ച് കഥയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ അവതരിപ്പിക്കാനും ചിത്രങ്ങളുടെ ആഴത്തിലുള്ള വായനയും ഇതിലൂടെ സാധിക്കും.കവിതകള്‍ ഇതിലൂടെ കേല്‍ക്കുന്നത് വളരെ പെട്ടെന്ന് അവരിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു.
ജൂണ്‍ മുതല്‍
ക്ളാസ്സ് ടീച്ചര്‍
പിടിഎ
3000






ENGLISH WORLD
Activity 1
Name of the activity : English Video Show
Sub sector : English learning
Goal
Activities
Time
Task
Fund
Sharing the experience in English without fear and also learn English by hearing
Showing English cinemas or cartoons every month
Once in a month
English teacher
1000/-
(P.T.A)

Activity 2
Name of the activity : English Report Writing
Sub sector : English language learning
Goal
Activities
Time
Task
Fund
Make use of class library and knowing how to read and write report in English
Reading English books from class library
5 times in a week
Class leader
---
Activity 3
Name of the activity : English Poem Writing
Sub sector : English language learning
Goal
Activities
Time
Task
Fund
Learning how to write poems in English by using rhyming words
Teacher giving some rhyming words and students write poems by using it
Twice in a week
English teacher
---



Activity 4
Name of the activity : English Assembly
Sub sector : English learning
Goal
Activities
Time
Task
Fun
Making each students to learn and talk in English
Students conduct assembly in Enlglish twice a week.Teacher helps the students to conduct it
Twice in a week
Class teacher
---




Activity 5
Name of the activity : English Diary
Sub sector : English language learning
Goal
Activities
Time
Task
Fund
Gaining the capacity to write English without any mistakes
Writing about the incidents that happens in the school and house
5 times in a week
English teacher
---


Activity 6
Name of the activity : English Theatre
Sub sector : English learning
Goal
Activities
Time
Task
Fund
Using English language for creativity
Instead of taking chapter directly make use of stages to show their arbitrary skills
(Eg: Skit)
Once in a month
English teacher
1500/-
(P.T.A)





അറബിക്
ലക്ഷ്യം
പ്രവര്‍ത്തനം
കാലയളവ്
ഭൗതികം
സാമ്പത്തിക വിശകലനം
*അറബിക് മധുരം
അറബിക് ഭാഷയില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ പരിപോശിപ്പിക്കുവാനുള്ള പ്രത്യേക പരിപാടി.
*ടെസ്റ്റ് നടത്തി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തുന്നു.
*അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക് കംപ്യൂട്ടറിലെ പെയിന്റില്‍ അക്ഷരങ്ങള്‍ നല്‍കി നിറം നല്‍കുക.
*ഓരോ കുട്ടിക്കും ടാബോ മൊബൈലോ നല്‍കി അക്ഷരങ്ങള്‍ കൈകൊണ്ട് എഴുതുന്ന ഗെയിം ചെയ്യിക്കുന്നു.
*പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂളിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത സമയത്ത് 'അറബിക്ക് മധുരം ,ക്ളാസ്സ് നല്‍കുന്നു.
2മാസം
പുസ്തകങ്ങള്‍,
കമ്പ്യൂട്ടര്‍,
ടാബ്,
മൊബൈല്‍

ബി.ആര്‍.സി
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
അറബിക്ക് അധ്യാപക കൂട്ടായ്മ.
2000
*അറബിക്ക് വായനാലോകം
കുട്ടിയെ വായനയുടെ ലോകത്തേക്ക് കൊണ്ട് വരല്‍




*നല്ല വായനക്കാരനാക്കുക
അറബിക്ക് ലൈബ്രറി ശേഖരണം
പുസ്തകങ്ങള്‍,ചിത്ര കഥ അറബിക്ക്
കഥാ പുസ്തകം അറബിക്ക്
കുട്ടിക്കവിതകള്‍ അറബിക്ക്
ചെറിയ വിവരണബുക്കുകള്‍ അറബിക്ക്
അറബിക്ക് ക്വിസ്സ്
*ക്ളാസ്സ് വായന
ഓരോ അറബിക്ക് പിരീഡിലും ആദ്യ അഞ്ച് മിനുട്ടില്‍ ഒരാള്‍ ഒരു പേജ് ഉറക്കെ വായിക്കുക
*വായിച്ച ബുക്കുകള്‍ രേഖപ്പെടുത്തി വെക്കുക
*കൂടുതല്‍ വായിച്ച കുട്ടികള്‍ക്ക് സമ്മാനം നല്‍കുക
ജൂണ്‍ മുതല്‍ മാര്‍ച്ച് വരെ
പുസ്തകം
കംപ്യൂട്ടര്‍
സി ഡി
ക്ളാസ്സ് ലൈബ്രറി
അറബിക്ക് അധ്യാപകര്‍
ഭാഷാ സ്നേഹികള്‍
സ്പോണ്‍സര്‍ശിപ്പിലൂടെ പണം സമാഹരിക്കല്‍
5000
*പദപരിചയം
ഒരു പദം പരിചയപ്പെടല്‍.
ദിവസവും ഒരു പദം ചിത്രസഹിതം പ്രദര്‍ശിപ്പിക്കുകയും അത് കുട്ടികള്‍ പഠിക്കുകയും മാസാവസാനത്തില്‍ കൂടുതല്‍ വാക്കുകള്‍ പഠിച്ചവര്‍ക്ക് സമ്മാനം നല്‍കല്‍
വര്‍ഷം മുഴുവനും
പ്രിന്റര്‍
പേപ്പര്‍
പുസ്തകം
പി ടിഎ
500
*ആസ്വാദന ലോകം
ആസ്വാദന സഭ:
പാടാനും പറയാനും കഴിയുന്ന മികച്ച പ്രതിഭകളെ കണ്ടെത്തി മറ്റുള്ള കുട്ടികളെ ആസ്വദിപ്പിക്കുവാനും ശ്രവിക്കാനും അവസരം സൃഷ്ടിക്കാന്‍ ആഴ്ചയിലൊരിക്കല്‍ ആസ്വാദന സഭ ചേരുക
ഡൗണ്‍ലോഡ് ചെയ്ത കഥകളും പാട്ടുകളും ഷോര്‍ട്ട് ഫിലിമുകളും കാണാനുള്ള അവസരം നല്‍കല്‍
വര്‍ഷം മുഴുവനും
കംപ്യൂട്ടര്‍
പുസ്തകം
പി ടിഎ
ക്ളാസ്സ് ടീച്ചര്‍
500
*അറബിക്ക് ഫെസ്റ്റ്
അറബിക്ക് ദിനത്തില്‍ ഒരു ഫുള്‍ ഡേ അറബിക്ക് ഫെസ്റ്റ്
കാര്യപരിപാടികള്‍
ഉല്‍ഘാടനം
അറബിക്ക് കലാ പരിപാടി അവതരണം
അറബിക്ക് ഡോക്യമെന്ററി അവതരണം
അറബിക്ക് എക്സിബിഷന്‍
ഡിസംബര്‍ 18
ചാര്‍ട്ട് സിഡി
പുസ്തകം
പിടിഎ
ടീച്ചര്‍


1000
*നല്ല ഏഴുത്ത്
കുട്ടികളുടെ കയ്യെഴുത്ത് മെച്ചപ്പെടുത്തല്‍
ഓരോ കുട്ടികള്‍ക്കും പ്രത്യേക വര്‍ക്ക് ഷീറ്റ് നല്‍കല്‍
കോപ്പികള്‍ പരിശീലിപ്പിക്കല്‍
ക്ളാസ്സ് മാസിക നിര്‍മ്മാണം
ചുമര്‍ പത്രികാ നിര്‍മ്മാണം
വായനാകാര്‍ഡ് നിര്‍മ്മാണം
വര്‍ഷം മുഴുവന്‍
പുസ്തകം
പിടിഎ
ടീച്ചര്‍
1000
*ദിനാചരണങ്ങള്‍
സ്ക്കൂളില്‍ നടക്കുന്ന ദിനാചരണങ്ങള്‍ക്ക് പോസ്റ്റര്‍ നിര്‍മ്മിക്കുക.
ജൂണ്‍
പ്രിന്റഡ് ചാര്‍ട്ട്
പിടിഎ
ടീച്ചര്‍
500
*മത്സരങ്ങളുടെ ലോകം
മുഴുവന്‍ വിദ്യാര്‍തഥികളിലെയും വ്യത്യസ്ത കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുള്ള മല്‍സരം നടത്തല്‍ അതിലൂടെ സബ് ജില്ലാ നല്‍സരങ്ങള്‍ക്ക് തയ്യാറാക്കല്‍ ,ക്വിസ്സ്,പദ നിര്‍മ്മാണം,കഥ പറയല്‍,കവിത ചൊല്ലല്‍ ,കളറിംഗ്,മെമ്മറി ടെസ്റ്റ് ,ഗദ്യ വായന
ആംഗ്യ വായന ,പദപ്പയറ്റ്
ജൂണ്‍
ക്ളാസ്സ് ടിച്ചര്‍
പി ടിഎ
1500
*ഡിജിറ്റല്‍ ലോകം
കുട്ടികള്‍ക്ക് കീബോര്‍ഡ് പരിചയപ്പെടുത്തുകയും ഇന്റര്‍നെറ്റിലെ അറബിഭാഷയിലെ സാധ്യതകള്‍ കാണിച്ചു കൊടുക്കുക.ഉബുണ്ടു കീ ബോര്‍ഡ് സെറ്റിംഗ് പരിചയപ്പടുത്തുക.


ലാപ് ടോപ്പ്
ഇന്റര്‍നെറ്റ് കണക്ഷന്‍
പി ടിഎ
ടീച്ചര്‍
500

മധുര ഗണിത
ലക്ഷ്യം
പ്രവര്‍ത്തനങ്ങള്‍
കാലം
ചുമതല
സാമ്പത്തിക
വിശകലനം
*ഗണിതത്തില്‍ കുട്ടികളില്‍ അഭിരുചി വളര്‍ത്തല്‍
ഗണിത ക്ളബ്ബ് സംഘടിപ്പിക്കുക.
ഗണിത ക്വിസ്സ് മല്‍സരം,
കളികള്‍, പസിലുകള്‍ സംഖ്യാ പാട്ടുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുക.
ജനുവരി-മാര്‍ച്ച്
ക്ളാസ്സ് ടീച്ചര്‍
പിടിഎ
ഓ എസ് എ
1000
*ഗണിതപരമായ പിന്നോക്കാവസ്ഥ പരിഹരിക്കല്‍
പ്രീ -ടെസ്റ്റ്,മൂല്യനിര്‍ണ്ണയം,
റിസള്‍ട്ട് രേഖപ്പെടുത്തല്‍
റിപ്പോര്‍ട്ട് തയ്യാറാക്കല്‍
എസ് ആര്‍ ജിയില്‍ അവതരണം
സംഖ്യാബോധം ഉറപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍
വര്‍ക്ക് ഷീറ്റ് നല്‍കല്‍
രക്ഷിതാക്കള്‍ക്ക് ക്ളാസ്സ്
ജനുവരി-മാര്‍ച്ച്
ക്ളാസ്സ് ടീച്ചര്‍
പിടിഎ
ഓ എസ് എ
2000
ഗണിതാസ്വാദനം
ഗണിതത്തില്‍ താല്‍പര്യം വളര്‍ത്തുന്നതിന് വേണ്ടി ഗണിതകളികള്‍,പാട്ടുകള്‍തുടങ്ങിയവ ഓരോ പാഠഭാഗവുമായി ബന്ധപ്പെടുത്തി ചെയ്യുന്നു. കുസ‍‍ൃതിക്കണക്ക് ,ഐ ടി സാധ്യത
ജനുവരി-മാര്‍ച്ച്
ക്ളാസ്സ് ടീച്ചര്‍
പിടിഎ
ഓ എസ് എ
1500
ഗണിതക്ളബ്ബ് രൂപീകരണം
ഓരോ ക്ളാസ്സിലെയും കുട്ടികള്‍ ഗണിതക്ളബ്ബില്‍ അംഗങ്ങളായിരിക്കും ക്ളബ്ബിലെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കുുട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ക്ളാസ്സ് തലത്തിലും സ്ക്കൂള്‍ തലത്തിലും ആസൂത്രണം ചെയ്ത് നടപ്പിലാക്കല്‍
ഒരു വര്‍ഷം
ക്ളാസ്സ് ടീച്ചര്‍
500
*ഗണിതലാബ്
ഗണിതവുമായി ബന്ധപ്പെട്ട രസകരവും ലളിതവുമായ പ്രൊജക്ടുകള്‍ സ്വയം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ രസകരമായും ലളിതവുമായി നല്‍കല്‍
മെട്രിക്ക് ഉപകരണങ്ങള്‍ ,ജ്യാമിതീയ രൂപങ്ങള്‍,അബാക്കസ് തുടങ്ങി അതാതു ക്ളാസ്സുകള്‍ക്ക് അനുയാജ്യമായത് ഉണ്ടാക്കുക
ടാന്‍ഗ്രാം നിര്‍മ്മിക്കല്‍
ഒരു വര്‍ഷം
പി ടിഎ
5000
മാത്സ് ബ്ളോഗ്
കുട്ടികളുടെ സൃഷ്ടികള്‍ ബ്ളോഗില്‍ പേജ് നിര്‍മ്മിച്ച് പബ്ളിഷ് ചെയ്യല്‍


ഐ ടി


ലിറ്റില്‍ മാസ്റ്റര്‍
ഗണിതശാസ്ത്രത്തില്‍ മികച്ച5കുട്ടികളെ കണ്ടെത്തി അവരെ ലിറ്റില്‍ മാസ്റ്റര്‍ ഓഫ് മാത്സ് ആയി തിരഞ്ഞെടുക്കല്‍
വാര്‍ഷിക പരിപാടിയില്‍ സമ്മാനം നല്‍കല്‍
മാര്‍ച്ച്
ക്ളാസ്സ് ടീച്ചര്‍
പിടിഎ
1000
ഗണിതശാസ്ത്ര കോണ്‍ഫറന്‍സ്
സ്കൂളില്‍ ഗണിതശാസ്ത്രവുമായി നടത്തിയ പ്രവ൪ത്തനങ്ങള്‍ ച൪ച്ചച്ചെയ്യല്‍,പോരായ്മകള്‍ കണ്ടെത്തല്‍,വിലയിരുത്തല്‍,
പ്രോത്സാഹിപ്പിക്കല്‍,അംഗീകരിക്കല്‍.
മാര്‍ച്ച്
ക്ളാസ്സ് ടീച്ചര്‍
പിടിഎ
1000
ഗണിതമേള
ഗണിതശാസ്ത്രജ്ഞന്‍മാരുടെ ചിത്രങ്ങള്‍,പസിലുകള്‍,കുസൃതിക്കണക്ക് ,ഗണിതപ്പാട്ടുകള്‍,ഗണിതപഠനോപകരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ഗണിത മേള സംഘടിപ്പിക്കല്‍


ക്ളാസ്സ് ടീച്ചര്‍
2500
ഗണിതമാഗസിന്‍
ഗണിതാശയങ്ങള്‍,പ്രശ്നങ്ങള്‍,പാറ്റേണുകള്‍,ചിത്രങ്ങള്‍ ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി ക്ളാസ്സ് തലത്തിലും സ്ക്കൂള്‍ തലത്തിലും മാഗസിന്‍ നിര്‍മ്മിക്കല്‍


ക്ളാസ്സ് ടീച്ചര്‍
5000




ശാസ്ത്രം ലളിതം

ലക്ഷ്യം
പ്രവ൪ത്തനം
കാലയളവ്
ചുമതല
സാമ്പത്തികം
*ശാസ്ത്രപഠനത്തില്‍ കുട്ടികള്‍ക്ക് അഭിരുചി
ശാസ്ത്രജ്ഞന്‍മാരെക്കുറിച്ചും അവരുടെ കണ്ടുപിടിത്തങ്ങളെക്കുറിച്ചും കുട്ടികളുമായി ച൪ച്ചചെയ്യല്‍
ജൂണ്‍ മുതല്‍
ക്ളാസ്സ് ടീച്ചര്‍
പിടിഎ
മാനേജ്മെന്റ്

*ശാസ്ത്രപഠനവുമായി ബന്ധപ്പെട്ട പിന്നോക്കാവസ്ഥ പരിഹരിക്കല്‍
പ്രീടെസ്റ്റ്,മൂല്യനി൪ണയം
റിസള്‍ട്ട് രേഖപ്പെടുത്തല്‍
റിപ്പോ൪ട്ട് തയ്യാറക്കല്‍
എസ് ആ൪ ജി യില്‍ അവതരണം
ജൂണ്‍ മുതല്‍
ക്ളാസ്സ് ടീച്ചര്‍
പി.ടി.
മാനേജ്മെന്റ്
*ശാസ്ത്രാസ്വാദനം
ശാസ്ത്രപഠനത്തില്‍ താല്പര്യം വള൪ത്തുന്ന പ്രവ൪ത്തനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കല്‍.
ലഘുപരീക്ഷണങ്ങള്‍,ശാസ്ത്രപാട്ടുകള്‍
ക്വിസ്സ് മത്സരം,.ടി.സി സാധ്യത
ജൂണ്‍ മുതല്‍
ക്ളാസ്സ് ടീച്ചര്‍
പിടിഎ
മാനേജ്മെന്റ്
500
*ശാസ്ത്ര ക്ളബ്ബ് രൂപീകരണം
ഓരോ ക്ളാസ്സിലെയും മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി ക്കൊണ്ട് ക്ളാസ്സ് തലത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.പഠനോപകരണങ്ങള്‍ ആവശ്യമായവ കണ്ടത്തുന്നു.
വിദഗ്ദരെ കണ്ടെത്തല്‍,ക്ളാസ്സുകള്‍ സംഘടിപ്പിക്കല്‍
ജൂണ്‍
ക്ളാസ്സ് ടീച്ചര്‍





പിടിഎ
*ശാസ്ത്രലാബ്
ശാസ്ത്രവുമായി ബന്ധപ്പെട്ട ലളിതവും രസകരവുമായ പ്രൊജക്ടുകള്‍,ലഘു പരീക്ഷണങ്ങള്‍ ക്വിസ്സ് മല്‍സരങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് നല്‍കല്‍





5000
*ശാസ്ത്രമേള
ലഘുപരീക്ഷണങ്ങള്‍,മോഡലുകള്‍,പതിപ്പുകള്‍,ചുമര്‍ പത്രിക,ആല്‍ബം തുടങ്ങിയവ ഉള്‍പ്പെടുത്തി ശാസ്ത്രമേള സംഘടിപ്പിക്കല്‍
ജൂണ്‍
ക്ളാസ്സ് ടീച്ചര്‍


പിടിഎ
2000
*ലിറ്റില്‍മാസ്റ്റര്‍
ശാസ്ത്രപഠനത്തില്‍ മികച്ച കുട്ടികളെ കണ്ടെത്തി സ്ക്കൂള്‍ഡേയില്‍ സമ്മാനം നല്‍കല്‍
മാര്‍ച്ച്


പിടിഎ
500

എന്റെ മലയാളം
(മാതൃഭാഷാ നൈപുണ്യ വികസന പരിപാടി)
ലക്ഷ്യങ്ങള്‍
പ്രവര്‍ത്തനം
കാലയളവ്
ചുമതല
സാമ്പത്തിക വിശകലനം
*ഭാഷാ നിലവാരം കണ്ടെത്തുക.


3,4 ക്ളാസ്സുകളില്‍ പ്രീ ടെസ്റ്റ് നടത്തി അടിസ്ഥാന ഭാഷാ ശേഷികള്‍ നേടാത്തവരെ കണ്ടെത്തുന്നു.


ജൂണ്‍ 8
3,4 ക്ളാസ്സിലെ അധ്യാപകര്‍


*ഓരോ വിഭാഗത്തിനും പ്രത്യേക പരിശീലനം നല്‍കുക
പ്രിടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ 3-4 ക്ളാസ്സിലെ മുഴുവന്‍ കുട്ടികളെയും 3 വിഭാഗങ്ങളായി തിരിക്കുന്നു.
1,അടിസ്ഥാന ശേഷികള്‍ നേടാത്തവര്‍
2,ഭാഷാ ശേഷികള്‍ നേടിയവര്‍
3,ഭാഷാ പ്രതിഭകള്‍
ജൂണ്‍ 8
3,4 ക്ളാസ്സിലെഅധ്യാപകര്‍


*ഭാഷാ നൈപുണികള്‍ പരിപോഷിപ്പിക്കല്‍
ജൂണ്‍ -ജൂലൈ മാസങ്ങളില്‍ ഓരോ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കും ഓരോ അധ്യാപകന്റെ നേത‍‍ൃത്വത്തില്‍ 10 മണിക്കൂര്‍ പ്രത്യേക പരിശീലനം അവധി ദിവസങ്ങളില്‍
ജൂണ്‍ -ജൂലൈ
മലയാളം വിഭാഗത്തിലെ അധ്യാപകര്‍
500
*പ്രാദേശിക വിദഗ്ദരുടെ സേവനം വിദ്യാലയത്തില്‍ പ്രയോജനപ്പടെത്തല്‍
ആഗസ്റ്റ്-മാര്‍ച്ച്
ഓരോ മാസവും അഞ്ച് മണിക്കൂര്‍ വീതം പ്രത്യേക പരിശീലനവും ഒരുഅവധി ദിവസം പ്രയോജനപ്പെടുത്തി പഠനാനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.


ആഗസ്റ്റ് 2018 മുതല്‍ മാര്‍ച്ച് വരെ .
മലയാളം വിഭാഗം അധ്യാപകര്‍

*സര്‍ഗോല്‍സവം
പഠനാനുബന്ധ പരിപാടികള്‍
*സാഹിത്യകാരനോടൊപ്പം
*നാടന്‍ പാട്ടുകാര്‍ക്കൊപ്പം
*സാമൂഹ്യ പ്രവര്‍ത്തകരുമായി അഭിമുഖം
*പ്രസംഗ പരിശീലനം
*കവിതാ ശില്‍പ്പശാല
*ചെറുകഥാ കളരി
*നാടക ശില്‍പ്പശാല,കവിയരങ്ങ്
*പതിപ്പുകള്‍,കയ്യെഴുത്ത് മാസികകള്‍ ഇവ തയ്യാറാക്കല്‍,പ്രദര്‍ശനം
ഓരോ മാസത്തില്‍ ഒരു അവധി ദിവസം
മലയാളം വിഭാഗം അധ്യാപകര്‍
10000
*പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തല്‍


സര്‍ഗാത്മക രചന,അഭിനയം ,ആലാപനം,പ്രസംഗം തുടങ്ങിയമേഖലകളില്‍ പ്രതിഭകളെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കല്‍.


മലയാളം വിഭാഗം അധ്യാപകര്‍

*ഭാഷാശേഷികള്‍ നേടിയെന്നുറപ്പു വരുത്തല്‍.
ഓരോ മാസത്തേയും ആദ്യത്തെ എസ് ആര്‍ ജി യോഗത്തില്‍ തലേ മാസത്തെ പ്രവര്‍ത്തനം വിലയിരുത്തല്‍.





പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
*മികച്ച രചനകള്‍ ഒരുക്കല്‍
പഠന പ്രപര്‍ത്തനത്തിന്റെ ഭാഗമായി ക്ളാസ്സ് മുറികളില്‍ നടക്കേണ്ട രചനാപ്രവര്‍ത്തനങ്ങള്‍ എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടു കൂടി നടത്തല്‍ .ഒരു യൂണിറ്റിലെ സര്‍ഗാത്മക രചനകള്‍ ലിസ്റ്റ് ചെയ്ത് ക്ളാസ്സ് മുറിയില്‍ പ്രയോഗിക്കല്‍, ക്ളാസ്സ് റൂം പതിപ്പ് നിര്‍മിക്കല്‍.
അത് ഡി ടി പി ചെയ്ത് പി ടി എ ,എം പി ടി എ ,പൊതു സമൂഹം ഇവര്‍ക്ക് വായിക്കാനുതകും വിധം തയ്യാറാക്കല്‍.
ജൂണ്‍ മുതല്‍
വിദ്യാരംഗം കലാസാഹിത്യ വേദി
500
*ബാല സഭകള്‍ ശക്തിപ്പെടുത്തല്‍
ക്ളാസ്സ് മുറിയില്‍ രൂപപ്പെടുന്ന കഥകള്‍ ,കവിതകള്‍,ലേഖനങ്ങള്‍ ഇവ ബാലസഭയില്‍ അവതരിപ്പിക്കല്‍.
ബാലസഭ അജണ്ട മുന്‍കൂട്ടി നിശ്ചയിക്കല്‍.
ബാല സഭ നടത്തിപ്പ് ചുമതല പൂര്‍ണ്ണമായും കുട്ടികള്‍ക്ക് നല്‍കല്‍.
ജൂണ്‍ മുതല്‍
.വിദ്യാരംഗം കലാസാഹിത്യ വേദി

*വായനാ സാമഗ്രികള്‍ ഉറപ്പാക്കല്‍.
ഒന്ന് മുതല്‍ നാല് വരെ ക്ളാസ്സുകളില്‍ ഭാഷാപഠനത്തിന്റെ ഭാഗമായി വായിക്കേണ്ട പുസ്തകങ്ങള്‍‌ ലിസ്റ്റ് ഉപയോഗപ്പെടുത്തി അവ ശേഖരിച്ച് തരം തിരിച്ച് വെയ്ക്കല്‍
ക്ളാസ്സ് ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങള്‍‌ വാങ്ങല്‍.
വായനാക്കാര്‍ഡുകള്‍ തയ്യാറാക്കല്‍.
ജൂണ്‍ മുതല്‍
ലൈബ്രറി ചാര്‍ജ് ടീച്ചര്‍

*വായനാമൂല മെച്ചപ്പെടുത്തല്‍.
വായനക്കുള്ള സാമഗ്രികള്‍ പി ടി എ ശില്‍പ്പശാലയില്‍ തയ്യാറാക്കി അവ എഴുതി തയ്യാറാക്കല്‍,ബാല സാഹിത്യ മാസികകള്‍ ,സ്പോണ്‍സര്‍ഷിപ്പിലൂടെ എത്തിക്കല്‍.
ദിനപത്രങ്ങളില്‍ വരുന്ന വിദ്യാ ,അക്ഷരമുറ്റം പോലെയുള്ള പത്രക്കട്ടിംഗുകള്‍ ശേഖരിച്ച് കുട്ടികള്‍ക്ക് നല്‍കല്‍.
ജൂണ്‍ മുതല്‍
പിടിഎ, ക്ളാസ്സ് അധ്യാപകര്‍
.
സര്‍ഗചുമര്‍
സ്ക്കൂളിന്റെ ഓഫീസിനു മുന്‍വശത്തായി ചുവരില്‍ കുട്ടികളുടെ രചനകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സ്ഥിര സംവിധാനം. കഥ,കവിത,ചിത്രം ഇവ പ്രദര്‍ശിപ്പിക്കല്‍ ,രചനകള്‍ സംബന്ധിച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ബുക്കില്‍ രേഖപ്പെടുത്തി അവ പ്രദര്‍ശിപ്പിക്കല്‍.
മാസത്തില്‍ കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച്ച വെച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കല്‍
ജൂണ്‍ മുതല്‍
ക്ളാസ്സ് ലീഡര്‍,പിടിഎ


സ്ക്കൂള് ബ്ളോഗ്
സ്ക്കൂള്‍ ബ്ലോഗിനെ കുട്ടികളുടെ രചനകള്‍,അവര്‍ വരച്ച ചിത്രങ്ങള്‍ ,ഓരോ ക്ളാസ്സിലും നടത്തുന്ന പഠനത്തെളിവുകള്‍,വ്യത്യസ്ത പഠന മാതൃകകള്‍,മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന പിഡി,എഫ്,ഓഡിയോ,വീഡിയോ,പ്രസന്റേഷന്‍ ഐ ടി ചുമതലക്കാരന്‍ മാത‍ൃകകള്‍ , ഇവ പ്രദര്‍ശിപ്പിക്കുന്ന വേദിയാക്കല്‍.
ജൂണ്‍ മുതല്‍
ഐ ടി ചുമതലക്കാരന്‍
500
കഥയരങ്ങ്
നാട്ടരങ്ങ്
കവിയരങ്ങ്
സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച കഥകള്‍,കവിതകള്‍ ,നാടന്‍ പാട്ടുകള്‍ ഡയറിക്കുറിപ്പുകള്‍ ഇവ പൊതുപരിപാടികളില്‍ നിശ്ചിത സമയം നല്‍കി അവതരിപ്പിക്കല്‍. രചനകള്‍ പ്രസിദ്ധീകരിക്കല്‍
കുട്ടികളുടെ രചനകള്‍ എഡിറ്റ് ചെയ്ത് മാസത്തിലും മാസത്തിലെ മികച്ച രചനകള്‍ ചേര്‍ത്ത് വാര്‍ഷികപ്പതിപ്പും ഉണ്ടാക്കല്‍ .

മാസത്തില്‍ ക്വിസ്സ് മല്‍സരം
വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാസത്തില്‍ ക്വിസ്സ് മല്‍സരം നടത്തി കുട്ടികളില്‍ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കല്‍.
ജൂണ്‍ മുതല്‍
ക്ളാസ്സ് ടീച്ചര്‍
1000

ഭൗതികം
ലക്ഷ്യങ്ങള്‍
പ്രവര്‍ത്തനം
കാലയളവ്
ചുമതല
സാമ്പത്തിക വിശകലനം
മള്‍ട്ടി മീഡിയ ക്ളാസ്സ് മുറി
പുതിയ ഹാള്‍ ക്ളാസ്സ് തിരിച്ച് ടൈല്‍സ് പാകി ചുമര്‍ മുഴുവനായും തേപ്പ് ചെയ്ത് പൊടി പിടിക്കാത്തത് ആക്കും. ഒരു ക്ളാസ്സ് L.C.D പ്രൊജക്ടര്‍ ,കമ്പ്യൂട്ടര്‍, സൗണ്ട് സിസ്റ്റം,ആവശ്യമായ വെളിച്ചം ഇവ തയ്യാറാക്കി മള്‍ട്ടി മീഡിയ ക്ളാസ്സ് മുറിയാക്കും
1വര്‍ഷം
മാനേജ്മെന്റ് .

3 ലക്ഷം
ഹരിത പരിസരം
സ്ക്കൂള്‍ കോമ്പൗണ്ടില്‍ മരങ്ങള്‍ നട്ട് പിടിപ്പിക്കുകയും മരത്തിന് ഓരോ കുട്ടിയുടെ പേര് നല്‍കി അതിനെ പരിപാലിക്കാന്‍ അവരോട് പറയുകയും നാലാം ക്ളാസ്സ് കഴി‍‍ഞ്ഞ് പോവുമ്പോള്‍ അവരുടെ മരത്തിനെ മറ്റ് കുട്ടികള്‍ക്ക് ഏല്‍പ്പിച്ച് കൊടുക്കുക.
കുട്ടികളുടെ പിറന്നാളിന് സ്ക്കൂളിലേക്ക് ഓരോ പൂച്ചെടി നല്‍കല്‍

2 വര്‍ഷം
കൃഷി വകുപ്പ് കര്‍ഷകര്‍ പി ടി എ

സുന്ദര ശുചിത്വ വിദ്യാലയം
പ്ളാസ്റ്റിക്ക് രഹിത വിദ്യാലയം ,വായനാ കൂടാരമൊരുക്കല്‍,സ്ക്കൂള്‍ പൂന്തോട്ടമൊരുക്കല്‍,കുട്ടികള്‍ക്ക് കളിക്കാന്‍ മിനി പാര്‍ക്ക്,ചുറ്റുമതില്‍,ആകര്‍ഷകമായ പ്രവേശന കവാടം,മുറ്റം ഇന്റര്‍ലോക്ക്,ഓപ്പണ്‍ സ്റ്റേജ് സൗകര്യം ,സ്ക്കൂള്‍ കോമ്പൗണ്ടിലുള്ള മരത്തിന് ചുറ്റും ഇരിപ്പിടം ഒരുക്കല്‍,വിഷരഹിത പച്ചക്കറി കൃഷി വീട്ടിലും വിദ്യാലയത്തിലും.

10 വര്‍ഷം
പി ടി എ,പഞ്ചായത്ത് ,വികസന സമിതി
പി ടി എ പഞ്ചായത്ത് വികസന സമിതി
വൃത്തിയുള്ള ടോയ് ലറ്റ് സൗകര്യം
വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്ലറ്റ് സൗകര്യം
1 വര്‍ഷം
മാനേജ്മെന്റ് ,എം .എല്‍ .
എം. പി ഫണ്ട് മുഖേന
പോഷകാഹാരം വിതരണം ഊട്ടുപുര
കാറ്റും വെളിച്ചവും കടക്കുന്ന വൃത്തിയുള്ള അടുക്കള
കുട്ടികള്‍ക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ ഭക്ഷണ ഹാള്‍.
മിക്സി ,കുക്കര്‍ ,പൈപ്പ് കണക്ഷന്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍.
പ്രസിദ്ധീകരിച്ച മെനു, സ്റ്റോര്‍ റൂം
എല്ലാ കുട്ടികള്‍ക്കും തിളപ്പിച്ച വെള്ളം കൊടുക്കാനുള്ള സംവിധാനം .

1 വര്‍ഷം
മാനേജ്മെന്റ് ,എം .എല്‍ .,എം. പി ഫണ്ട്
5 ലക്ഷം
മാത്സ്പാര്‍ക്ക്
ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ഗണിതപസിലുകള്‍, സീസോ,പെഡഗോജിക്കല്‍ പാര്‍ക്ക്,തുടങ്ങിയവ...
ദീര്‍ഘകാല പദ്ദതി
മാനേജ്മെന്റ് എം.എല്‍.
3 ലക്ഷം
മഴവെള്ള സംഭരണി
സ്ക്കൂള്‍ പരിസരത്ത് വീഴുന്ന വെള്ളം സംഭരണി യിലേക്ക് എത്തിക്കല്‍
ദീര്‍ഘകാല പദ്ദതി
മാനേജ്മെന്റ്


ചുറ്റുമതില്‍
സ്ക്കൂളിന് ചുറ്റും ആകര്‍ഷകമായ ചിത്രപ്പണികളോടു കൂടിയ ചുറ്റുമതില്‍




ദീര്‍ഘകാല പദ്ദതി
മാനേജ്മെന്റ് ,എം .എല്‍ .
2 ലക്ഷം
കായിക വിദ്യാഭ്യാസ സൗകര്യം
കായിക പരിശീലനത്തിനാവശ്യമായ ആധുനിക സംവിധാനങ്ങള്‍,ഉപകരണങ്ങള്‍
ഫുട്ബോള്‍ ,ചെസ്സ് ,ഷട്ടില്‍,സൈക്കിള്‍ ,നീ‍ന്തല്‍ തുടങ്ങിയവയില്‍ പരിശീലനം.കായിക പരമായ എക്സര്‍സൈസുകളും,നാടന്‍ കളികളും പരിശീലിപ്പിക്കല്‍ ,സോപ്പ് നിര്‍മ്മാണം ,കുട നിര്‍മ്മാണം,തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കല്‍, സ്ക്കൂള്‍ ഗ്രൗണ്ടില്‍ ഗാലറി.അക്വേറിയം,സ്വിമ്മിംഗ് പൂള്‍
ദീര്‍ഘകാല പദ്ദതി
മാനേജ്മെന്റ് ,എം .എല്‍ .
5 ലക്ഷം

ജൈവവൈവിദ്യ പാര്‍ക്ക്,പൂന്തോട്ട നിര്‍മ്മാണം
ലക്ഷ്യം
പ്രവര്‍ത്തനങ്ങള്‍
കാലം
ചുമതല
സാമ്പത്തികം
ജൈവവൈവിദ്യ പാര്‍ക്ക്,പൂന്തോട്ട നിര്‍മ്മാണം
സ്ക്കൂള്‍ മുറ്റത്ത് ഇപ്പോള്‍ ഉള്ള ചെടികളോടൊപ്പം ശാസ്ത്രീയമായരീതിയില്‍ വ്യത്യസ്ത തരത്തിലുള്ള പൂചെടികള്‍ നട്ടുപിടിപ്പിക്കല്‍.
ഔഷധ സസ്യങ്ങള്‍ ശേഖരിച്ച് കഴിയുന്നത്ര നട്ട് പിടിപ്പിക്കുകയും അത് സംരക്ഷിക്കാന്‍ കുട്ടികളെ ഗ്രൂപ്പ് തിരിച്ച് ചുമതല നല്‍കല്‍.
കുട്ടികളുടെ ജന്മദിനത്തില്‍ സ്ക്കൂളിന് ഓരോ ചെടിച്ചട്ടി നല്‍കുകയും ആ കുട്ടിയുടെ പേര് അതില്‍ എഴുതി വെക്കുകയും അതിനെ പരിപാലിക്കാനുള്ള ചുമതല കുട്ടിക്ക് നല്‍കല്‍
മഴക്കാലം തുടങ്ങുമ്പോള്‍
പിടിഎ
ക്ളാസ്സ്
ടീച്ചര്‍ കുട്ടികള്‍
പഞ്ചായത്ത്
കൃഷി ഭവന്‍
കുടുംബ ശ്രീ
10000





No comments:

Post a Comment