Tuesday, 30 June 2015

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂണ്‍ 26


അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്ക്കൂളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു.

Sunday, 28 June 2015

PTA GENERL BODY








Pta general body
23/6/15 ന് 10 45 ന് യോഗം സദാശിവ മാസ്റ്ററുടെ സ്വാഗത ഭാഷണത്തോടുകൂടി ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് ജിവൈ അബൂബക്കര്‍ സിദ്ദീഖ് അധ്യക്ഷത വഹിച്ചു .മദര്‍ പിടിഎ പ്രസിഡണ്ട് സൗമ്യ ഗുണാജെ,ഹെഡ് മിസ്ട്രസ് ബീഫാത്തിമ ടീച്ചര്‍ സന്നിഹിതരായി.തുടര്‍ന്ന് പാടലടുക്ക സലാം മാസ്റ്റര്‍ കുട്ടികളുടെ ഉയര്‍ച്ചയ്ക്ക് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തില്‍ ഓറിയന്റേഷന്‍ ക്ളാസ് നടത്തി .കുട്ടികളുടെ അവകാശങ്ങളും ,മാതാപിതാക്കള്‍ റോള്‍മോഡലാവേണ്ട ആവശ്യകതയും ഊന്നി സവിസ്തരം കാര്യങ്ങള്‍ വിശദീകരിച്ചു.ഇടവേളയില്‍ പെര്‍ള phc ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ ബാബുരാജ് മഴക്കാല രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി.തുടര്‍ന്ന് സ്ക്കൂളിന്റെ ദൈനംദിന കാര്യങ്ങളെ ക്കുറിച്ച് ചര്‍ച്ച നടത്തി.പ്രസാദ് മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.

2015-16 ACADEMIC YEAR PTA COMMITTEE
PRESIDENT: ABOOBACKER SIDDEEQUE GY
VICE PRES: SHAHUL HAMEED GA
MPTA PRES:SOUMYA GUNAJE
MPTA VICE PRES:ASIYA
EXECUTIVE MEMBERS:ABDUL RAHIMAN
MUHAMMED SHAFI
IBRAHIM K
LOKESH S
SAROJINI
ZAINABAS
KUMUDA
SHANTHA KUMARY
YASHODA YELKANA,ZUBAIDA,SHAMBAVI







സ്വാഗതഭാഷണം

ഉല്‍ബോധന ക്ളാസ്സ് സലാം മാസ്റ്റര്‍ പാടലടുക്ക



ഉല്‍ബോധന ക്ളാസ്സ് സലാം മാസ്റ്റര്‍ പാടലടുക്ക



പെര്‍ള phc ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ ബാബുരാജ്




Thursday, 25 June 2015

JUNE 19 വായനാ ദിനം


JUNE 19 വായനാ ദിനം





സ്ക്കൂള്‍ തല വായനാ ദിനം സ്ക്കൂളില്‍ പിഎന്‍ പണിക്കരുടെ ചിത്രത്തിന് പുഷ്പാര്‍ച്ചന നടത്തി ഗുണാജെ വാര്‍ഡ് മെമ്പര്‍ ബുഷ്റ സിദ്ദീഖ് ഉല്‍ഘാടനം ചെയ്തു.ക്ളാസ്സ് തലത്തില്‍ കുട്ടികള്‍ക്ക് വായനാ കുറിപ്പുകള്‍ നല്‍കി വായനാ മല്‍സരം നടത്തി.ബാലമാസികകള്‍ പരിചയപ്പെടുത്തി.

Thursday, 11 June 2015

സന്ദര്‍ശിച്ചു. സ്ക്കൂള്‍ മാനേജര്‍ ഇബ്റാഹിം മാസ്റ്റര്‍ ബ്ളാഗ് നോക്കി ആവശ്യായ നിര്‍ദേശങ്ങള്‍ നല്‍കി




സന്ദര്‍ശിച്ചു.
സ്ക്കൂള്‍ മാനേജര്‍ ഇബ്റാഹിം മാസ്റ്റര്‍ ബ്ളാഗ് നോക്കി ആവശ്യായ നിര്‍ദേശങ്ങള്‍ നല്‍കി

ആരോഗ്യ ബോധവല്‍ക്കരണ ക്ളാസ്സ്

മഴക്കാല രോഗങ്ങളെക്കുറിച്ച് പെര്‍ള PHC ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ തിരുമലേശ്വരി സാര്‍ കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ളാസ്സ് നല്‍കുന്നു.



June 5 ലോക പരിസ്ഥിതി ദിനം







June 5 ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്ക്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടുപിടുപ്പിച്ചു.പോസ്റ്റര്‍ തയ്യാറാക്കി.കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.

Tuesday, 2 June 2015

ഏല്‍ക്കാന സ്ക്കൂള്‍ പ്രവേശനോല്‍സവം


സ്ക്കൂള്‍ ‌പ്രവേശനോല്‍സവ പരിപാടി
ഗുണാജെ വാര്‍ഡ് മെമ്പര്‍ ബുഷ്റ സിദ്ദീഖ്

ഉല്‍ഘാടനം ചെയ്യുന്നു.



ഏല്‍ക്കാന സ്ക്കൂള്‍ പ്രവേശനോല്‍സവ പരിപാടി
സ്ക്കൂള്‍ ‌പ്രവേശനോല്‍സവ പരിപാടി വര്‍ണ ശബളമായ ഘോഷ യാത്രയോടുകൂടി കുട്ടികളെ സ്കുളിലേക്ക് ആനയിച്ചിരുത്തി.പ്രാര്‍ത്ഥന ആലപിച്ചു.ജോസ് പ്രസാദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് ജി വൈ അബൂബക്കര്‍സിദ്ദീഖിന്റെ സാന്നിധ്യത്തില്‍ ഗുണാജെ വാര്‍ഡ് മെമ്പര്‍ ബുഷ്റ സിദ്ദീഖ് പ്രവേശനോല്‍സവ പരിപാടി ഉല്‍ഘാടനം ചെയ്തു. പുതിയ കുട്ടികള്‍ക്കുള്ള യുനിഫോം സ്ക്കുള്‍ മാനേജര്‍ ഇബ്റാഹിം മാസ്റ്റര്‍ വിതരണം ചെയ്ത.സ്ക്കൂള്‍ കിറ്റ് ഗുണാജെ വാര്‍ഡ് മെമ്പര്‍ ബുഷ്റ സിദ്ദീഖ് വിതരണം ചെയ്തു.എംപിടിഎ പ്രസിഡണ്ട് സൗമ്യ ഗുണാജെ ആശംസയര്‍പ്പിച്ച് സംസാരിച്ചു.കുട്ടികള്‍ക്ക് സ്ലേറ്റ് ,കളര്‍ പെന്‍സില്‍,കളറിംഗ് ബുക്ക്,പെന്‍സില്‍,യൂണിഫോം ഇവ നല്‍കി.കുട്ടികള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു.ഒന്നാം ക്ളാസിലേക്ക് വന്ന കുട്ടികളെ രണ്ടാം ക്ളാസിലെ കുട്ടികള്‍ ബാഡ്ജ് അണിയിച്ച് പരിചയപ്പടുത്തി.കുട്ടികള്‍ക്ക് പ്രവേശനോല്‍സവ ഗാനം കേള്‍പിച്ചു.കസേര കളി,ബലൂണ്‍കൊണ്ടുള്ള വിവിധ കളികള്‍ എന്നിവ നടത്തി.

യുനിഫോം സ്ക്കുള്‍മാനേജര്‍ ഇബ്റാഹിം മാസ്റ്റര്‍ വിതരണം ചെയ്യുന്നു.


സ്ക്കൂള്‍ കിറ്റ് ഗുണാജെവാര്‍ഡ് മെമ്പര്‍ ബുഷ്റ സിദ്ദീഖ് വിതരണം ചെയ്യുന്നു സമീപം ഹെഡ്മിസ്ട്രസ് ബീഫാത്തിമ ടീച്ചര്‍


ഒന്നാം ക്ളാസിലേക്ക് വന്ന കുട്ടികള്‍ വിശിഷ്ട വ്യക്തികളോടൊപ്പം


ബാഡ്ജ് അണിയിക്കുന്നത്


കസേര കളി

അലങ്കരിച്ച സ്ക്കൂള്‍