![]() |
സ്ക്കൂള്‍
പ്രവേശനോല്‍സവ പരിപാടി
ഗുണാജെ
വാര്‍ഡ് മെമ്പര്‍ ബുഷ്റ
സിദ്ദീഖ്
ഉല്‍ഘാടനം
ചെയ്യുന്നു.
|
ഏല്‍ക്കാന
സ്ക്കൂള്‍ പ്രവേശനോല്‍സവ
പരിപാടി
സ്ക്കൂള്‍
പ്രവേശനോല്‍സവ പരിപാടി
വര്‍ണ ശബളമായ ഘോഷ യാത്രയോടുകൂടി
കുട്ടികളെ സ്കുളിലേക്ക്
ആനയിച്ചിരുത്തി.പ്രാര്‍ത്ഥന
ആലപിച്ചു.ജോസ്
പ്രസാദ് മാസ്റ്റര്‍ സ്വാഗതം
പറഞ്ഞു.പിടിഎ
പ്രസിഡണ്ട് ജി വൈ അബൂബക്കര്‍സിദ്ദീഖിന്റെ
സാന്നിധ്യത്തില്‍ ഗുണാജെ
വാര്‍ഡ് മെമ്പര്‍ ബുഷ്റ
സിദ്ദീഖ് പ്രവേശനോല്‍സവ
പരിപാടി ഉല്‍ഘാടനം ചെയ്തു.
പുതിയ
കുട്ടികള്‍ക്കുള്ള യുനിഫോം
സ്ക്കുള്‍ മാനേജര്‍ ഇബ്റാഹിം
മാസ്റ്റര്‍ വിതരണം ചെയ്ത.സ്ക്കൂള്‍
കിറ്റ് ഗുണാജെ വാര്‍ഡ് മെമ്പര്‍
ബുഷ്റ സിദ്ദീഖ് വിതരണം
ചെയ്തു.എംപിടിഎ
പ്രസിഡണ്ട് സൗമ്യ ഗുണാജെ
ആശംസയര്‍പ്പിച്ച്
സംസാരിച്ചു.കുട്ടികള്‍ക്ക്
സ്ലേറ്റ് ,കളര്‍
പെന്‍സില്‍,കളറിംഗ്
ബുക്ക്,പെന്‍സില്‍,യൂണിഫോം
ഇവ നല്‍കി.കുട്ടികള്‍ക്ക്
മധുരപലഹാരം വിതരണം ചെയ്തു.ഒന്നാം
ക്ളാസിലേക്ക് വന്ന കുട്ടികളെ
രണ്ടാം ക്ളാസിലെ കുട്ടികള്‍
ബാഡ്ജ് അണിയിച്ച്
പരിചയപ്പടുത്തി.കുട്ടികള്‍ക്ക്
പ്രവേശനോല്‍സവ ഗാനം കേള്‍പിച്ചു.കസേര
കളി,ബലൂണ്‍കൊണ്ടുള്ള
വിവിധ കളികള്‍ എന്നിവ നടത്തി.
![]() |
യുനിഫോം
സ്ക്കുള്‍മാനേജര്‍ ഇബ്റാഹിം
മാസ്റ്റര്‍ വിതരണം ചെയ്യുന്നു.
|
![]() |
സ്ക്കൂള്‍
കിറ്റ് ഗുണാജെവാര്‍ഡ് മെമ്പര്‍
ബുഷ്റ സിദ്ദീഖ് വിതരണം ചെയ്യുന്നു സമീപം ഹെഡ്മിസ്ട്രസ് ബീഫാത്തിമ ടീച്ചര്‍
|
![]() |
ഒന്നാം
ക്ളാസിലേക്ക് വന്ന കുട്ടികള്‍ വിശിഷ്ട വ്യക്തികളോടൊപ്പം
|
ബാഡ്ജ്
അണിയിക്കുന്നത്
|
കസേര
കളി
|
അലങ്കരിച്ച സ്ക്കൂള്‍ |
No comments:
Post a Comment