Saturday 15 August 2015

independance day report


ഏല്‍ക്കാന എയ്ഡഡ് ജൂനിയര്‍ബേസിക്ക് സ്ക്കൂളില്‍
സ്വാതന്ത്രദിനാഘോഷം നടത്തി.

ഏല്‍ക്കാന എയ്ഡഡ് ജൂനിയര്‍ബേസിക്ക് സ്ക്കൂളില്‍
സ്വാതന്ത്രദിനാഘോഷം എന്‍മകജെ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ബുശ്റ സിദ്ദീഖ് ഉല്‍ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ജി വൈ അബൂബക്കര്‍ സിദ്ദീഖ് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ഘോഷയാത്രയില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.ചടങ്ങില്‍ വെച്ച്സ്ക്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ എം ബി എ റാങ്ക് ജേതാവുമായ ബി എ ആസിഫിനെ
സ്ക്കൂള്‍ മാനേജര്‍ ജി ഇബ്റാഹിം മാസ്റ്റര്‍ ആദരിച്ചു. അന്തരിച്ച മുന്‍ രാഷ്ടപതി എ പി ജെ അബ്ദുല്‍ കലാം ,കയ്യാര്‍ കിഞ്ഞണ്ണറായ് എന്നിവരെ യോഗം അനുസ്മരിച്ചു. ജോസ് പ്രസാദ് ,അബ്ദുല്‍ ജലീല്‍ ,അബ്ദുല്‍ അസീസ്,നിസാര്‍ ഗുണാജെ,സദാശിവ മാസ്റ്റര്‍,തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.എംപിടിഎ പ്രസിഡണ്ട് സൗമ്യ ഗുണാജെ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് നടന്ന മല്‍സര പരിപാടികള്‍ക്ക് സമ്മാനം നല്‍കി.തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. .ഹനീഫ മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.



No comments:

Post a Comment