Thursday 26 March 2020

ക്രിസ്തുമസ് ആഘോഷം 20-12-19


ക്രിസ്തുമസ് ആഘോഷം 20-12-19


നല്ലപാഠം ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ക്രിസ്തുമസ് ആഘോഷങ്ങളാണ് നടന്നത്. കുട്ടികളും അധ്യാപകരും ചേർന്ന് മനോഹരമായ ഒരു പുൽക്കൂടുണ്ടാക്കി. ക്രിസ്തുമസ് ഗാനങ്ങളാലപിക്കുകയും ക്രിസ്തുമസ് കേക്ക് മുറിച്ച് പങ്കുവെക്കുകയും ചെയ്തു. സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ രണ്ടു കുട്ടികൾ ആഘോഷങ്ങൾക്ക് കൊഴുപ്പു കൂട്ടി.
കൂട്ടുകാരോടും അധ്യാപകരോടുമൊപ്പം ആഹ്ലാദിക്കാനും ആഘോഷിക്കാനും ക്രിസ്തുമസിനെക്കുറിച്ചു മനസ്സിലാക്കാനുമുള്ള അവസരമാണ് ഈ പരിപാടിയിലൂടെ കുട്ടികൾക്ക് ലഭ്യമായത്.

No comments:

Post a Comment