കുട്ടികളിൽ
ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം
വർധിപ്പിക്കുന്നതിനായി
നല്ലപാഠം ക്ലബ്ബിന്റെ
ആഭിമുഖ്യത്തിൽ 'സ്പെല്ലിംഗ്
ബീ '
മത്സരം
സംഘടിപ്പിച്ചു.രണ്ടാഴ്ചത്തെ
ഇടവേളകളിൽ നടത്തിയ ആദ്യ രണ്ട്
റൗണ്ടുകളിലെ എലിമിനേഷനുകൾക്കു
ശേഷം 10
പേരാണ്
ഫൈനൽ റൗണ്ടിലെത്തിയത്.
ഫൈനൽ
റൗണ്ടിൽ ജഡ്ജായി എത്തിയത്
മാൽദീവ്സ് ഗവ.
വിദ്യാഭ്യാസ
വകുപ്പിനു കീഴിൽ ട്രാവൽ &
ടൂറിസം
അധ്യാപകനായി ജോലി ചെയ്യുന്ന
പ്രൊഫ:
ആസിഫ്
ഗുണാ ജെയാണ്.
അദ്ദേഹം
ഇംഗ്ലീഷ് ഭാഷയുടെ
പ്രാധാന്യത്തെക്കുറിച്ചും
തന്റെ ജീവിതത്തിൽ ഇംഗ്ലീഷ്
എങ്ങിനെയൊക്കെ
പ്രയോജനപ്പെട്ടുവെന്നതിനേക്കുറിച്ചും
കുട്ടികളുമായി സംവദിക്കുകയും
മത്സരം നടത്തി വിജയികളെ
പ്രഖ്യാപിക്കുകയും ചെയ്തു.
ആദ്യ
നാലു സ്ഥാനക്കാർക്ക് ട്രോഫികളും
ഫൈനലിലെത്തിയ എല്ലാവർക്കും
പ്രോത്സാഹന സമ്മാനങ്ങളും
വിതരണം ചെയ്തു.
ലോക
ഭാഷയായ ഇംഗ്ലീഷിന്റെ പ്രാധാന്യം
ബോധ്യപ്പെടുന്നതിനും ഭാഷാ
പ്രാവീണ്യം നേടുന്നതിൽ
താൽപ്പര്യമുണ്ടാക്കുന്നതിലും
ഈ പരിപാടി കുട്ടികൾക്കുപകരിച്ചു.
No comments:
Post a Comment