Thursday 26 March 2020

കാർബൺ ന്യൂട്രൽ കേരളത്തിനായി ഒപ്പു ശേഖരണം


കാർബൺ ന്യൂട്രൽ കേരളത്തിനായി ഒപ്പു ശേഖരണം




അന്തരീക്ഷത്തിൽ കാർബൺ വാതകങ്ങൾ വർധിക്കുന്നത് മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഭീഷണിയാവുന്നതിനെക്കുറിച്ചും ആഗോള താപനം കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയെക്കുറിച്ചും ശ്രീ അബ്ദുൾ ജലീൽ PC കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുക്കുകയും ഈ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയക്കാനുള്ള കത്തിൽ കുട്ടികളുടെ ഒപ്പുശേഖരണം നടത്തുകയുമുണ്ടായി.
നല്ലപാഠം പ്രവർത്തകരായ സഹദ്, ജോയസ്, ജിത്തു, സഫ്വാൻ, മൊയ്നുദ്ദീൻ, നഈമ, അസ്ന , തുടങ്ങിയവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
ഭൗമാന്തരീക്ഷം കാർബൺ ന്യൂട്രൽ ആയി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കുട്ടികൾക്കു ബോധ്യപ്പെടുന്നതിനും അതിനായി കൂട്ടായ
യത്നത്തിന് അവരെ മാനസികമായി തയ്യാറാക്കുന്നതിനും ഈ പരിപാടി ഉപകരിച്ചു.




No comments:

Post a Comment