Thursday 26 March 2020

പലഹാര പ്രദര്‍ശനം






നല്ലപാഠം ക്ലബ്ബ് വൈവിധ്യമുള്ള 80 ഓളം പലഹാരങ്ങളുടെ ഒരു പ്രദർശനമൊരുക്കി. കുട്ടികളും അധ്യാപികമാരും മുൻകൂട്ടി നിശ്ചയിച്ച ഒന്നും ഒന്നിലധികവും പലഹാരങ്ങൾ ഉണ്ടാക്കിക്കൊണ്ടുവന്നു.പലഹാരങ്ങളോടൊപ്പം അവയുടെ പാചകക്കുറിപ്പുകളും പ്രദർശിപ്പിച്ചു. പ്രദർശനം കാണുന്നതോടൊപ്പം പലഹാരങ്ങൾ കുട്ടികൾക്ക്‌ രുചിച്ചു നോക്കാനും അവസരമുണ്ടായി. പ്രദർശനത്തിനു ശേഷം പത്ത് വ്യത്യസ്ത പലഹാരങ്ങളടങ്ങിയ ഓരോ പലഹാരപ്പൊതിയുമായാണ് കുട്ടികൾ വീടുകളിലേക്കു മടങ്ങിയത്.
രുചി വൈവിധ്യത്തെക്കുറിച്ചറിയുന്നതിനും ആഹാരം പാകം ചെയ്യുന്നതിൽ താല്പര്യമുണ്ടാക്കുന്നതിനും പലഹാരങ്ങളുടെ പേരുകൾ പഠിക്കുന്നതിനും കുട്ടികൾക്ക് ഈ പരിപാടി പ്രയോജനപ്പെട്ടു.

No comments:

Post a Comment