Thursday 26 March 2020

Rainbow Kids Fest 2020


Rainbow Kids Fest 2020

സ്ക്കൂൾ പ്രദേശത്തെ 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഒരു കലോത്സവം 15 - 2 - 20 ന് നടത്തുവാൻ നല്ലപാഠം ക്ലബ്ബ് നിശ്ചയിച്ചിട്ടുണ്ട്. കൊച്ചു കുട്ടികൾക്കായി ആക്ഷൻ സോങ്ങ് , ഗ്രൂപ്പ് സോങ്ങ് , മഞ്ചാടി പെറുക്കൽ, കസേരകളി എന്നീ മത്സരങ്ങളും അഭിനയം, നൃത്തം തുടങ്ങിയ കഴിവുകൾ പ്രദർശിപ്പിക്കാൻ അവസരവും ഉണ്ടാവും. പരിപാടിയിൽ വെച്ച് പ്രദേശത്തെ പ്രഗദ്ഭരായ പ്രീ പ്രൈമറി അധ്യാപകരെ ആദരിക്കും.
പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് നോട്ടീസ് അടിച്ച് വിതരണം ചെയ്ത് പ്രവർത്തനങ്ങള്‍ ഊർജ്ജസ്വലമായി മുന്നോട്ടു പോവുന്നു.
വരും വർഷങ്ങളിൽ സ്ക്കൂളിലെത്തേണ്ട കുട്ടികളെ കണ്ടെത്തുന്നതിനും അവരുടെ മനസ്സിൽ സ്ക്കൂളിനോട് അടുപ്പവും ഇഷ്ടവും ഉണ്ടാവുന്നതിനും ഈ പരിപാടി പ്രയോജനപ്പെടും. നമ്മുടെ കുട്ടികളെ പകൽ മുഴുവൻ സംരക്ഷിക്കുന്ന അംഗൻവാടി അധ്യാപകർക്ക് ആദരവു നൽകുകയെന്ന സമൂഹത്തിന്റെ ബാധ്യത കൂടിയാണ് നല്ലപാഠം ഏറ്റെടുക്കുന്നത്.

No comments:

Post a Comment