Thursday 26 March 2020

*ഏൽക്കാന എ.ജെ.ബി.സ്ക്കൂൾ പ്രതിഭകളോടൊപ്പം *


 



















വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി എൽക്കാനയിലെ ബഹു മുഖ പ്രതിഭ ഡോ.ജി.ബി നായ്ക്കിനെയും, അപ്പണ്ണ നായ്ക്കിനെയും ആദരിച്ചപ്പോൾ.


























പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പരിപാടിയുടെ ഭാഗമായി സയന്റിസ്റ്റും മുൻ പ്രൊഫസറുമായ ഡോ.ബി.ജി.നായ്ക്കിനെയും, മറാഠി എഴുത്തുകാരനും മികച്ച കർഷകനുമായ അപ്പണ്ണ നായ്ക്കിനെയും അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. വിദ്യാർത്ഥികൾ സ്ക്കൂളിലെ ഉദ്യാനത്തിൽ നിന്നും ശേഖരിച്ച പൂക്കളാൽ നിർമിച്ച ബൊക്കെ സമ്മാനിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു.
ഏൽക്കാന സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഇവർ ഏൽക്കാന പാലം വരുന്നതിന് മുമ്പ് പുഴയിലൂടെ കഴുത്തറ്റം വെള്ളത്തിൽ നീന്തി വന്നതും ,പഴയ കാലത്തെ ചരിത്രവും സംസ്ക്കാരവും, കൃഷി അറിവുകളും വിദ്യാർത്ഥികളുമായി പങ്ക് വെച്ചു.
പഴയ കാലത്ത് ഉപയോഗിച്ച കൃഷി ഉപകരണങ്ങളും, പാത്രങ്ങളും പ്രദർശിപ്പിച്ച ബാലെഗുളി ലക്ഷ്മി ആൻഡ് രാമനായ്ക്ക് മെമ്മോറിയൽ മറാഠി ട്രൈബൽ മ്യൂസിയം & സ്റ്റഡി സെന്റർ കണ്ടത് കുട്ടികൾക്ക് നവ്യാനുഭവമായി. അപ്പണ്ണ നായ്ക്ക് രചിച്ച മറാഠി വർഗചരിത്രവും സംസ്ക്കാരവും അവരുടെ ആചാരങ്ങളും സംബന്ധിച്ച പുസ്തകം കുട്ടികൾക്ക് സമ്മാനിച്ചു.
പണ്ട് കാലത്തുള്ള സംസ്ക്കാരങ്ങളെക്കുറിച്ചും നമ്മുടെ സ്ക്കൂള്‍ പോലെയുള്ള വിദ്യാലയങ്ങളില്‍ പഠിച്ചാലും ഉന്നതിയിലെത്താന്‍ സാധിക്കുമെന്നും കുട്ടികള്‍ക്ക് അനുഭവ ബോധ്യമായി. തന്നെ കാണാൻ വന്ന കുരുന്നുകൾക്ക് വിദവ സമൃദ്ധമായ സൽക്കാരം ഒരുക്കിയിരുന്നു. സ്ക്കൂൾ ഹെഡ്മാസ്റ്റർ അസീസ് മാസ്റ്റർ, പി ടി എ പ്രസിഡണ്ട് ജി. വൈ അബൂബക്കർ സിദ്ദീഖ്, ജലീൽ മാസ്റ്റർ, സവിത ടീച്ചർ, ധന്യശ്രീ ടീച്ചർ ,സ്ക്കൂള്‍ ലീഡര്‍ മറിയം ശഫീഖ എന്നിവർ സംസാരിച്ചു.

No comments:

Post a Comment